Thursday, February 19, 2026
No menu items!
Homeവാർത്തകൾഓലിക്കാട് ഡവലപ്മെന്റ് സൊസൈറ്റിയുടെ ഓണാഘോഷം സമാപിച്ചു.

ഓലിക്കാട് ഡവലപ്മെന്റ് സൊസൈറ്റിയുടെ ഓണാഘോഷം സമാപിച്ചു.


കുറവിലങ്ങാട്: മണ്ണയ്ക്കനാട് ഓലിക്കാട് ഡവലപ്മെന്റ് സൊസൈറ്റിയുടെ ഓണാഘോഷം വിവിധ പരിപാടികളോടെ സമാപിച്ചു. കലാസന്ധൃ, സാസ്കാരിക സമ്മേളനം, പ്രതിഭകളെ ആദരിക്കൽ, കൂപ്പൺ നറുക്കെടുപ്പ്, ഗാനമേള. എന്നിവ ആഘോഷങ്ങൾക്ക് മിഴിവേകി.
പ്രസിഡന്റ്‌ എ. കെ. വിജികുമാർ അധ്യക്ഷൻ ആയിരുന്നു. സംസ്കാരിക സമ്മേളനം അഡ്വ. മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. ,മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവേൽ മുഖ്യപ്രഭാഷണം നടത്തി വാർഡ് മെമ്പർ തുളസീദാസ്,ഒ ഡി എസ് വൈസ് പ്രസിഡന്റ് പോൾസൺ ചേലയ്ക്കാ പിള്ളി. സെകേട്ടറി ലിബിൻ ഫിലിപ്പ്, ഖജാൻജി റോയി ജയിംസ് എന്നിവർ പ്രസംഗിച്ചു. പ്രതിഭകളായ രാജേഷ് കുമാർ, എ ജെ സാബു, ശാലിനി സജി, ജോസ്ന ജോർജ് എന്നിവരെ ആദരിച്ചു. തിരുവോണ നാളിൽ നടത്തിയ കായിക മത്സരങ്ങളിൽ വിജയികളെ സമ്മാനങ്ങൾ നൽകി. അനുമോദിച്ചു. ഓണഘോഷ കൂപ്പൺ നറുക്കെടുപ്പ് നടത്തി. തൊടുപുഴ ന്യൂ വോയ്സ് അവതരിപ്പിച്ച ഗാനമേള പരിപാടിയ്ക്ക് കൊഴുപ്പേകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments