Saturday, March 28, 2026
No menu items!
Homeവാർത്തകൾസുപ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് പള്ളിയിൽ ദൈവമാതാവിന്റെ പിറവിതിരുനാളിന് കൊടിയേറി

സുപ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് പള്ളിയിൽ ദൈവമാതാവിന്റെ പിറവിതിരുനാളിന് കൊടിയേറി

കുറവിലങ്ങാട്: ആഗോളമരിയൻ തീർത്ഥാടനകേന്ദ്രമായ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന കേന്ദ്രത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ പിറവിതിരുനാളിന് തുടക്കമായി. ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി തിരുനാൾ കൊടിയേറ്റി. ഫാ. ജോസഫ് മണിയഞ്ചിറ, ഫാ. പോൾ കുന്നുംപുറത്ത്, ഫാ. ആന്റണി വാഴക്കാലായിൽ, ഫാ. തോമസ് താന്നിമലയിൽ, ഫാ. ജോസ് കോട്ടയിൽ, ഫാ. പോൾ മഠത്തിക്കുന്നേൽ, ഫാ. മാത്യു കവളമ്മാക്കൽ എന്നിവർ തിരുകർമ്മങ്ങളിൽ സഹകാർമികരായി.
നോമ്പിന്റെ ആദ്യദിനം ജൂബിലി കപ്പേളയിലേക്ക് നടന്ന പ്രദക്ഷിണത്തിൽ ആയിരങ്ങൾ പങ്കെടുത്തു. മുട്ടുചിറ റൂഹാദ്ക്കുദിശ ഫൊറോന വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകി. കുറവിലങ്ങാട് ദൈവത്താൽ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട പുണ്യഭൂമിയാണെന്ന് ഫാ. ഏബ്രാഹം കൊല്ലിത്താനത്തുമലയിൽ പറഞ്ഞു.
കുറവിലങ്ങാട് നസ്രാണി മഹാസംഗമവാർഷികാഘോഷത്തിന്റെ ഭാഗമായി ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മോനാച്ചേരി ദീപം തെളിച്ചു.
നോമ്പിന്റെ രണ്ടാംദിനമായ ഇന്ന് മുട്ടുചിറ ഫൊറോന തീർത്ഥാടനവും കത്തോലിക്കാ കോൺഗ്രസ് രൂപതാ കമ്മിറ്റിയുടെ തീർത്ഥാടനവും ദേവാലയത്തിലെത്തും. പുണ്യശ്ലോകൻ പനംങ്കുഴയ്ക്കൽ വല്യച്ചൻ സ്മാരക പാർക്കിൽ നിന്നാണ് തീർത്ഥാടനങ്ങൾ ആരംഭിക്കുന്നത്.
നാളെ രാമപുരം സെന്റ് അഗസ്റ്റ്യൻസ് ഫൊറോന ഇടവകയിൽ നിന്നുള്ള തീർത്ഥാടനം. ഇന്ന് വൈകുന്നേരം അഞ്ചിന് എംഎസ്ടി ഡയറക്ടർ ജനറൽ റവ.ഡോ. വിൻസെന്റ് കദളിക്കാട്ടിൽ പുത്തൻപുരയിലും നാളെ അഞ്ചിന് ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ തീർത്ഥാടന കേന്ദ്രം റെക്ടർ റവ.ഡോ. അഗസ്റ്റിയൻ പാലയ്ക്കപറമ്പിലും വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും.
ഇന്ന് വയോജനദിനാചരണവും നാളെ സംഘടനാദിനാചരണവും നടത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments