കോട്ടൂർ : കോട്ടൂർ ടൗൺ എൻഎസ്എസ് കരയോഗത്തിന്റെ കുടുംബ സംഗമം സംഘടിപ്പിച്ചു. കാട്ടാക്കട എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് ബി. ചന്ദ്രശേഖരൻ നായർ പരിപാടി ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡൻ്റ് ഭുവനചന്ദ്രൻ നായർ അദ്ധ്യക്ഷനായി.
വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗവും അതുമൂലം സമൂഹത്തിൽ ഉണ്ടാകുന്ന തിന്മകളെ കുറിച്ചും അബ്കാരി നിയമങ്ങളെപ്പറ്റിയും അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കുമാർ ക്ലാസ് നയിച്ചു. ചടങ്ങിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. കൂടാതെ ഓണക്കിറ്റുകളും വിതരണം ചെയ്തു.
തുടർന്ന് കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും നടന്നു.
കോട്ടൂർ വി. എൻ. ആഡിറ്റോറിയത്തിൽ നടന്ന കുടുംബ സംഗമത്തിൽ താലൂക്ക് സെക്രട്ടറി പ്രമോദ് കുമാർ, കരയോഗം സെക്രട്ടറി കൃഷ്ണകുമാർ, വനിതാ സമാജം പ്രസിഡൻ്റ് ഗിരിജാകുമാരി, കൺവീനർ വിവേകാനന്ദൻ, ഗിരീശൻനായർ എന്നിവർ സംസാരിച്ചു



