Friday, March 27, 2026
No menu items!
Homeവാർത്തകൾനെല്ല് സംഭരണം: കർഷക രജിസ്ട്രേഷൻ ഓഗസ്റ്റ് 25 മുതൽ; നെല്ല് സംഭരിച്ച്, സംസ്കരിച്ച് അരിയാക്കാൻ താല്പര്യമുള്ള...

നെല്ല് സംഭരണം: കർഷക രജിസ്ട്രേഷൻ ഓഗസ്റ്റ് 25 മുതൽ; നെല്ല് സംഭരിച്ച്, സംസ്കരിച്ച് അരിയാക്കാൻ താല്പര്യമുള്ള മില്ലുടമകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം: സപ്ലൈകോ വഴി നടപ്പാക്കുന്ന നെല്ല് സംവരണ പദ്ധതിയുടെ 2025-26 ഒന്നാം വിള സീസണിലെ ഓൺലൈൻ കർഷക രജിസ്ട്രേഷൻ ഓഗസ്റ്റ് 25 മുതൽ ആരംഭിക്കും. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾക്കും കർഷക രജിസ്ട്രേഷനും www.supplycopaddy.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

സപ്ലൈകോയ്ക്ക് വേണ്ടി കർഷകരിൽ നിന്നും 2025-26 സീസണിൽ നെല്ല് സംഭരിച്ച്, സംസ്കരിച്ച് അരിയാക്കാൻ താല്പര്യമുള്ള സംസ്ഥാനത്തെ മില്ലുടമകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഈ രംഗത്ത് ചുരുങ്ങിയത് മൂന്നുവർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. ആഗസ്റ്റ് 25 മുതൽ നവംബർ 15 വരെ സപ്ലൈകോയുടെ കൊച്ചി കടവന്ത്ര കേന്ദ്രകാര്യാലയത്തിൽ മില്ലുടമകൾക്ക് അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് www.supplycopaddy.in

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments