കുട്നാടനാട്: നാലു മാസമായി മാറാത്ത വെള്ള കെട്ടും കാർഷിക മേഖലയിലെ പ്രശ്നങ്ങളും മൂലം നിത്യ ദുരിതത്തിൽ ആകുന്ന ഒരു ജനതയുടെ പ്രശ്നങ്ങളിൽ നിസംഗത പാലിക്കുന്ന ഭരണകൂടങ്ങൾ ഒരു ജനാധിപത്യ രാജ്യത്തു തന്നെയാണോ നിലനില്ക്കുന്നതെന്ന് മനസ്സിലാക്കുവാൻ കഴിയുന്നില്ലെന്നും, അനന്തസാധ്യതകളാൽ ഐക്യരാഷ്ട്രസഭയുടെ ശ്രദ്ധയിൽപ്പോലും പെട്ട കുട്ടനാട്ടിൽ ഒരു ജനത ഭരണകൂടങ്ങളുടെ നിഷ്കയത്വവും കാരണം വികസനത്തിൽ പിന്നോട്ട് പോകുന്നത് കണ്ടില്ലെന്നു നടിക്കാനാകില്ലെന്നും കുട്ടനാടിൻ്റ മുഴുവൻ പ്രശ്നങ്ങളിലും സത്വര നടപടി ഉണ്ടാകണമെന്നും വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ പാർട്ടികൾ കുട്ടനാട് പരീക്ഷണശാലയാക്കരുതെന്നും തെരഞ്ഞെടുപ്പിൽ കുട്ടനാടിനെ ഗൗരവമായി കാണുവാൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തയ്യാറാകണമെന്നും ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷ് മാർ തോമസ് തറയിൽ.
ഗവൺമെൻ്റ് എത്തി നോക്കാത്ത തുരുത്തുകളിൽപോലും സ്കൂളുകളും, ആശുപതികളും, ഡിസ്പെൻസറികളും കുട്ടനാട്ടിൽ ആരംഭിച്ച് കുട്ടനാടൻ ജനതയുടെ വളർച്ചയിൽ എന്നും കരുതലുള്ള സമൂഹമായി ചങ്ങനാശ്ശേരി അതിരൂപത നിലകൊണ്ടിട്ടുണ്ടെന്നും കുറവുമില്ലാതെ അത് തുടരുമെന്നും അദ്ദേഹം കുട്ടിച്ചേർത്തു.
2007 ൽ സമർപ്പിക്കപ്പെട്ട സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിൻ മേലും 2019 ൽ വിദഗ്ദ സമിതിയുടെ റിപ്പോർട്ടിന്മേൽ രൂപീകരിച്ച കുട്ടനാട് മോണിറ്ററി കമ്മിറ്റിയ്ക്കും തുടർ പ്രവർത്തനങ്ങൾ ഇല്ലാതാകുന്നത് കുട്ടനാടിന് വേദനയായി നിലനില്ക്കുന്നുണ്ടെന്നും അത് ജനത്തെ തെരുവിലുറക്കുവാൻ നിർബന്ധിതരാക്കുന്നുണ്ടെന്നും ആർച്ച് ബിഷപ്പ് ഓർമ്മിപ്പിച്ചു. അതിരൂപത കത്തോലിക്ക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ അതിരൂപതയിലെ വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ‘കുട്ടനാട് ഐക്യദാർഢ്യ ധർണ്ണ’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിരൂപത മുഖ്യ വികാരി ജനറൽ മോൺസിനർ ആന്റണി ഏത്തയ്ക്കാട് അധ്യക്ഷത വഹിച്ചു. ഷംഷാബാദ് രൂപതാ സഹായമെത്രാൻ മാർ തോമസ് പാടിയത്ത്, ഉജ്ജയ്ൻ രൂപതാദ്ധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വടക്കേൽ, വികാരി ജനറാൾമാരായ മോൺ. മാത്യു ചങ്ങങ്കരി, മോൺ. സ്കറിയ കന്യാകോണിൽ, കത്തോലിക്ക കോൺഗ്രസ് അതിരൂപത പ്രസിഡണ്ട് ബിജു സെബാസ്റ്റ്യൻ, ഡയറക്ടർ സെബാസ്റ്റ്യൻ ചാമക്കാല, ജനറൽ സെക്രട്ടറി ബിനു ഡൊമിനിക്ക്, കൺവീനർ ജോസി ഡൊമിനിക്ക്, അഡ്വ. ജോജി ചിറയിൽ, ആൻറണി ആറിൽചിറ, ഫാ.ജോർജ് മാന്തുരുത്തിൽ, ഫാ.ജെയിംസ് കൊക്കാവയലിൽ, ഫാ. റ്റെജി പുതുവീട്ടിൽകളം, ഫാ. സാവിയോ മാനാട്ട്, ഫാ.തോമസ് താന്നിയത്ത്, ഫാ. സോണി പള്ളിച്ചിറ ഫാ.മാത്യു നടമുഖത്ത്, സിസ്റ്റർ ബെറ്റി റോസ്, ഫാ. ഫിലിപ്പ് വൈക്കത്തുകാരൻ, ഫാ.ടോം പുത്തൻകളം, ഫാ. ജെയിംസ് പാലയ്ക്കൽ, ജോസ് ജോൺ വെങ്ങാന്തറ, രാജേഷ് ജോൺ,അരുൺ ടോം തോപ്പിൽ, എലിസബത്ത് വർഗീസ്, സെബാസ്റ്റ്യൻ പിജെ, റോയി കപ്പാങ്കൽ, ഡോ. റോസമ്മ സോണി, ആൻറണി മലയിൽ, ഡോക്ടർ സിജോ ജേക്കബ്, റിൻസ് ജോസഫ്, പരിമൾ ആന്റണി, ഷെവലിയാർ സിബിച്ചൻ വാണിയപുരക്കൽ, ഡി ജോസഫ്, ജോസഫ് കാഞ്ഞിരവേലി, സി. ടി തോമസ്, ജോർജുകുട്ടി മുക്കത്ത്, ഷിജി ജോൺസൺ, റോസിലിൻ കുരുവിള, ചാക്കപ്പൻ ആൻറണി, കുഞ്ഞ് കളപ്പുര, പിസി കുഞ്ഞപ്പൻ, കെ എസ് ആൻറണി, സേവ്യർ തോമസ് കൊണ്ടോടി, ജെസ്സി ആൻറണി, സിസി അമ്പാട്ട്, ലിസി ജോസ്, ഷാജി വർക്കി എന്നിവർ പ്രസംഗിച്ചു.
വിവിധ ഇടവകകളിൽ നിന്നായി ആയിരക്കണക്കിനാളുകൾ ധർണ്ണയിൽ പങ്കാളികളായി. പ്രസ്തുത പരിപാടിയോടനുബന്ധിച്ച് അതിരൂപതയിലെ വിവിധ യൂണിറ്റുകളിൽ ഒപ്പ് ശേഖരണം നടത്തുകയും ഇടവകൾ ധർണ്ണയിൽ പങ്കാളികളായി അവ അഭിവന്ദ്യ പിതാവിന് കൈമാറുകയും ചെയ്തു.



