Sunday, March 22, 2026
No menu items!
Homeവാർത്തകൾവിഭജനഭീതി ദിനത്തില്‍ (ഓഗസ്റ്റ് 14ന്) ഗാന്ധി പ്രതിമക്ക് മുമ്പില്‍ റീത്ത് വെച്ച് പാലക്കാട് ബിജെപി മേഖലാ...

വിഭജനഭീതി ദിനത്തില്‍ (ഓഗസ്റ്റ് 14ന്) ഗാന്ധി പ്രതിമക്ക് മുമ്പില്‍ റീത്ത് വെച്ച് പാലക്കാട് ബിജെപി മേഖലാ സെക്രട്ടറി ടി കെ അശോക് കുമാര്‍.

വിഭജനഭീതി ദിനത്തില്‍ (ഓഗസ്റ്റ് 14ന്) ഗാന്ധി പ്രതിമക്ക് മുമ്പില്‍ റീത്ത് വെച്ച് പാലക്കാട് ബിജെപി മേഖലാ സെക്രട്ടറി ടി കെ അശോക് കുമാര്‍.

വ്യാഴാഴ്ച വൈകുന്നേരമായിരുന്നു നിലമ്പൂര്‍ സ്വദേശിയും അഭിഭാഷകനായ അശോക് കുമാറിന്റെ നേതൃത്വത്തില്‍ എടക്കര അങ്ങാടിയില്‍ സ്ഥിതി ചെയ്യുന്ന ഗാന്ധിപ്രതിമക്ക് മുന്നില്‍ റീത്ത് വെച്ചത്. സംഭവത്തെ തുടര്‍ന്ന് നിലമ്പൂര്‍ എടക്കര സ്വദേശി കെ സി ഷാഹുൽ പോലീസിൽ പരാതി നല്‍കി. അശോക് കുമാറിന്റെയും കണ്ടാലറിയാവുന്ന മറ്റ് നാലാളുകളുടെയും പേരില്‍ നിയമനടപടികള്‍ സ്വീകരിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസും, ഡിവൈഎഫ്‌ഐയും രംഗത്തെത്തി.

സംഭവത്തിൽ എടക്കര മണ്ഡലം ബി ജെപി രാജ്യ വിഭജനത്തിന്റെ ഓർമ്മദിനത്തിൽ ജീവൻ പൊലിഞ്ഞവരുടെ സ്മരണക്ക് മുമ്പിൽ പുഷ്പചക്രം ആണ് സമർപ്പിച്ചത് എന്ന് അറിയിച്ചു

എടക്കര മണ്ഡലം ബി ജെപി യുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

വിഭജന ഭീതി സ്മൃതിദിനം.

ആഗസ്റ്റ് 14,സ്വതന്ത്രദാഹികളായ അവിഭക്ത ഇന്ത്യയിലെ ലക്ഷക്കണക്കിന് മനുഷ്യർ കൊല ചെയ്യപ്പെട്ട,അമ്മമാരുടേയും സ്ത്രീകളുടേയും മാനം കവർന്ന, ഗ്രാമങ്ങൾ ചുട്ടെരിക്കപ്പെട്ടു.
രാജ്യവിഭജനത്തിന്റെ ഓർമ്മദിനത്തിൽ ജീവൻ പൊലിഞ്ഞവരുടെ സ്മരണക്ക് മുമ്പിൽ പുഷ്പചക്രം സമർപ്പിച്ച് പുഷ്പാർച്ചന നടത്തി, വിഭജനത്തിന്റെ സ്മരണ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുവാൻ പുതിയ തലമുറയെ പ്രാപ്തരാക്കും.

എടക്കര മണ്ഡലം പ്രസിഡണ്ട് ജിജി ഗിരീഷ്, ജന.സെക്രട്ടറി ദീപു രാജഗോപാൽ.സി കൃഷ്ണൻ,സുരേഷ് മഠത്തിൽ, രാജേഷ് പാലേമാട് തുടങ്ങിയവർ നേതൃത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments