കുറവിലങ്ങാട് : നാക് അക്രഡിറ്റേഷനിൽ 3.67 ഗ്രേഡ് പോയിൻ്റുമായി കോട്ടയം
ജില്ലയിലെ കോളേജുകളിൽ ഏറ്റവും ഉയർന്ന സ്ഥാനം ലഭിച്ച കുറവിലങ്ങാട് ദേവമാതാ കോളേജ് അതിൻ്റെ വളർച്ചയിൽ ഏറ്റവും നിർണ്ണായകമായ ഒരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ്. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ പ്രാദേശിക കേന്ദ്രം ദേവമാതാ കോളേജിൽ പ്രവർത്തനം ആരംഭിക്കുന്നു. വിദൂര വിദ്യാഭ്യാസത്തിനുമാത്രമായി കേരളത്തിലാരംഭിച്ച പ്രഥമ സർവ്വകലാശാലയാണ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി. ബിരുദ, ബിരുദാനന്തരബിരുദ പ്രോഗ്രാ മുകളിലായി 32 ൽ പരം പഠനവിഷയങ്ങൾ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേ ഴ്സിറ്റിയിൽ ലഭ്യമാണ്. എല്ലാ പ്രോഗ്രാമുകളും യു. ജി. സി., അന്തർദ്ദേശീയ അംഗീ കാരമുള്ളതാണ്. പി. എസ്. സി., യു. പി. എസ്. സി. മുതലായ എല്ലാ റിക്രൂട്ടിംഗ് ഏജൻസികളും ഈ പ്രോഗ്രാമുകൾ അംഗീകരിച്ചിട്ടുള്ളതാണ്. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി നിലവിൽ വന്നതോടെ കേരളത്തിലെ എല്ലാ സർവ്വകലാശാ ലകളും വിദൂര വിദ്യാഭ്യാസ രീതി നിർത്തലാക്കിയിരിക്കുകയാണ്.
ജോലിക്കാർക്കും വിദൂരസ്ഥലങ്ങളിലുള്ള വിദ്യാർത്ഥികൾക്കും പാതിവഴിയിൽ വിദ്യാഭ്യാസം മുടങ്ങിപ്പോയവർക്കും ഈ കേന്ദ്രം തുടർപഠന സാധ്യതകൾ ഒരുക്കും. വീട്ടമ്മമാർക്കും ഒഴിവുസമയങ്ങൾ ക്രമീകരിച്ചുകൊണ്ട് ഉന്നതബിരുദങ്ങൾ നേടാൻ ഈ കേന്ദ്രം വഴി സാധിക്കും. ശനി, ഞായർ എന്നിവയ്ക്ക് പുറമെ അവധി ദിവസങ്ങ ളിലുമാണ് ക്ലാസ്സുകൾ നടക്കുന്നത്. പഠനത്തിന് ആവശ്യമായ പുസ്തകങ്ങളും സ്റ്റഡീമെറ്റീരിയൽസും വിദ്യാർത്ഥികൾക്ക് കൃത്യമായി വിതരണം ചെയ്യും. ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ്സ് മുറികൾ, കമ്പ്യൂട്ടർ ലാബുകൾ, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളെല്ലാം പഠിതാക്കൾക്കായി ദേവമാതായിൽ ഒരുക്കിയിട്ടുണ്ട്
28 പ്രോഗ്രാമുകളാണ് ദേവമാതാ കോളേജിന് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. ബി. എ. മലയാളം, ബി. എ. ഇംഗ്ലീഷ്, ബി. എ. ഹിന്ദി, ബി. എ. അറബിക്, ബി. എ. സംസ്കൃതം, ബി. എ. അഫ്‌സൽ ഉൽ ഉലമ, ബി. എ. ഇക്കണോമിക്സ്, ബി. എ. സോഷ്യോളജി, ബി. എ. ഹിസ്റ്ററി, ബി. എ. ഫിലോസഫി, ബി. എ. പൊളിറ്റിക്കൽ സയൻസ്, ബി. എ. സൈക്കൊളജി, ബി. ബി. എ., ബി. കോം., ബി. എ. നാനോ എൻട്രപ്രണർഷിപ്പ്, ബി. സി. എ. എന്നിങ്ങനെ 16 ബിരുദ പ്രോഗ്രാമുകൾ ആരംഭി യ്ക്കും. എം. എ. മലയാളം, എം. എ. ഇംഗ്ലീഷ്, എം. എ. അറബിക്, എം. എ. ഹിന്ദി, എം. എ. സംസ്കൃതം, എം. എ. ഇക്കണോമിക്സ്, എം. എ. സോഷ്യോളജി, എം. എ. ഹിസ്റ്ററി, എം. എ. ഫിലോസഫി, എം. എ.പൊളിറ്റിക്കൽ സയൻസ്, എം. എ. പബ്ലിക് അഡ്‌മിനിസ്ട്രേഷൻ, എം. കോം. എന്നിങ്ങനെ 12 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും ഈ വർഷം ആരംഭിയ്ക്കും.
2025 സെപ്റ്റംബറോടെ അഡ്‌മിഷൻ നടപടികൾ പൂർത്തിയാകും. ശ്രീനാരായ ണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി ദേവമാതാ കോളേജ് സ്റ്റഡീ സെൻ്റർ കോ-ഓർഡി നേറ്ററായി ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനായ ശ്രീ. റെനീഷ് തോമസിനെയും ഓഫീസ് അസിസ്റ്റന്റായി ശ്രീ. പ്രിൻസ് ജോസിനെയും നിയമിച്ചു. അഡ്‌മിഷൻ സംബന്ധമായ വിവരങ്ങൾക്ക് 9447521011, 9496324127 എന്നീ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.
കോളേജ് മാനേജർ ആർച്ചുപ്രീസ്റ്റ് വെരി. റവ. ഡോ. തോമസ് മേനാച്ചേരി, പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ റവ. ഫാ. ഡിനോയി മാത്യു കവളമ്മാക്കൽ, ബർസാർ റവ. ഫാ. ജോസഫ് മണിയഞ്ചിറ, കോ-ഓർഡിനേ റ്റർ ശ്രീ. റെനീഷ് തോമസ്, പി. ആർ. ഒ. ഡോ. ജോബിൻ ജോസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.