Monday, August 4, 2025
No menu items!
Homeവാർത്തകൾകൊച്ചി വിമാനത്താവളത്തിൽ 8000 ചതുരശ്രയടി വലുപ്പത്തിലുള്ള ബ്രാൻഡഡ് ഫുഡ് കോർട്ട്, വ്യവസായ മന്ത്രി പി....

കൊച്ചി വിമാനത്താവളത്തിൽ 8000 ചതുരശ്രയടി വലുപ്പത്തിലുള്ള ബ്രാൻഡഡ് ഫുഡ് കോർട്ട്, വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.

ആലുവ: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബ്രാൻഡഡ് ഫൂഡ് കോർട്ട് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി സിയാൽ നടപ്പിലാക്കി വരുന്ന പദ്ധതിയിൽ ഉൾപ്പെടുന്ന 8000 ചതുരശ്രയടി വലുപ്പത്തിൽ പണി കഴിപ്പിച്ച ബ്രാൻഡഡ് ഫൂഡ് കോർട്ട്, വ്യവസായ മന്ത്രിയും സിയാൽ ഡയറക്ടറുമായ പി. രാജീവ് ഉദ്ഘാടനം ചെയ്തു. ആഭ്യന്തര ടെർമിനൽ ( ടി 1 ) ആഗമന ഭാഗത്താണ് ഈ പുതിയ ഫൂഡ് കോർട്ട് ഉള്ളത്. ആദ്യ ഘട്ടത്തിൽ കൊക്കോ കാർട്ട്, കോസ്റ്റ കോഫീ, ബർഗർ കിംഗ് എന്നിവയാണ് പ്രവർത്തനം ആരംഭിച്ചത്. യാത്രികർക്ക് കൂടുതൽ മെച്ചപ്പെട്ട വിമാനത്താവള അനുഭവം ഉറപ്പാക്കുന്നത്തിന്റെ ഭാഗമായി, ജനപ്രിയ ബ്രാൻഡുകളും ഔട്ട്‌ലെറ്റുകളും വരും ദിവസങ്ങളിൽ പ്രവർത്തനം ആരംഭിക്കും.

ആലുവ എം.എൽ.എ അൻവർ സാദത്ത്, അങ്കമാലി എം.എൽ.എ റോജി എം. ജോൺ, സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ്, സിയാൽ ഡയറക്ടർ വർഗീസ് ജേക്കബ്, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ജയരാജൻ വി., സജി.കെ ജോർജ്, എയർപോർട്ട് ഡയറക്ടർ മനു. ജി., സിയാൽ കൊമേർഷ്യൽ ഡിപ്പാർട്ട്മെന്റ് മേധാവി മനോജ് പി. ജോസഫ്, സിവിൽ ഡിപ്പാർട്മെന്റ് മേധാവി രാജേന്ദ്രൻ ടി., വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികൾ, മറ്റു ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments