കേരളം നിലവിൽ വരുന്നതിന് മുന്നേ രാജവംശങ്ങൾക്കായ് വയനാട്ടിലെ ആദിവാസി വിഭാഗങ്ങൾ കൃഷി ചെയ്തിരുന്ന നെല്ലിനമാണ് രക്ത ശാലി. വളരെയധികം ഔഷധ ഗുണങ്ങളുള്ള രക്തശാലിയിൽ ക്യാൻസർ കോശങ്ങളെ തടയാനുള്ള നിരവധി ഘടകങ്ങൾ ഉണ്ടെന്ന് ശാസ്ത്രീയമായി തിരിച്ചറിഞ്ഞിട്ടുണ്ട്. രുചിയോടൊപ്പം ഏറെ ഔഷധ ഗുണങ്ങളുള്ള രക്തശാലിയിൽ പ്രോട്ടീൻ, ഫൈബർ, കൊഴുപ്പ്, ഇരുമ്പ്, സിങ്ക്, ഫോസ്ഫറസ്, കാൽസ്യം, പൊട്ടാസ്യം, കാർബോഹൈഡ്രേറ്റ്, അന്നജം തുടങ്ങി നിരവധി ആരോഗ്യ സംരക്ഷണ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു.
രാജവംശക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി ആദിവാസി സമൂഹം കൃഷി ചെയ്തിരുന്ന രക്തശാലി കൃഷി പാരമ്പര്യമായ രീതിയിൽ ചെയ്യുന്ന കർഷകർ ഉള്ളത് വടക്കൻ കേരളത്തിലാണ്. അതിൽ ഒരാളാണ് പാലക്കാട് പെരുമാട്ടി പുത്തൻകുളം സുരേഷ് പുത്തൻവീട്ടിൽ. പരമ്പരാഗത നെൽക്കർഷകനായ സുരേഷ് കേരളത്തിലെ നിരവധി നാടൻ നെല്ലിനങ്ങൾ കൃഷി ചെയ്യുന്നുണ്ട്. രക്തശാലി നെല്ല് ഒരേക്കർ സ്ഥലത്താണ് കൃഷി ചെയ്തുവരുന്നത്. ചുവന്ന അരി ഇനമായ രക്തശാലി അരിക്ക് ആവശ്യക്കാർ ഏറെയുണ്ട്. കാൻസർ, ജീവിതശൈലി രോഗങ്ങൾ, അസ്ഥി സംബന്ധമായ രോഗങ്ങൾ ഉള്ളവരാണ് കൂടുതലായും അരിക്കായി എത്തുന്നത്. ഒരു മരുന്നായി കഴിക്കുമ്പോൾ വൈകിട്ട് ഒരു നേരം എന്ന രീതിയിൽ 41 ദിവസമെങ്കിലും കഴിച്ചാലേ ആരോഗ്യഗുണങ്ങൾ ലമഭിക്കൂ എന്ന് സ്വന്തം അനുഭവത്തിലൂടെ ഇദ്ദേഹം പറയുന്നു. അരി വാങ്ങി കഴിച്ചവരുടെ അനുഭവങ്ങളും വ്യത്യസ്തമല്ല.
സാധാരണ രീതിയിലുള്ള നെൽകൃഷിയിൽ നിന്ന്
ഒരു ഏക്കറിൽ ഏകദേശം 2000 കിലോ നെല്ല് ലഭിക്കുമ്പോൾ രക്തശാലി നെല്ലിനത്തിന് 800 കിലോ നെല്ലാണ് ലഭിക്കുന്നത്. സാധാരണ നെൽകൃഷിക്ക് വരുന്ന ചെലവ് തന്നെ ഈ ഇനത്തിനും വേണ്ടി വരുന്നുണ്ട്. രക്തശാലി അരിയിൽ മനുഷ്യന് ആവശൃമായ ഇരുമ്പിന്റെ അംശം കൂടുതലുള്ളതിനാൽ രക്താരോഗ്യത്തിന് സ്വാഭാവിക സഹായിയാണ്. വിളർച്ച ബാധിച്ചവർക്കും കീമോതെറാപ്പിയിൽ നിന്ന് കരകയറുന്നവർക്കും ഇത് ഗുണം ചെയ്യുന്നുണ്ട്.
ദഹനവ്യവസ്ഥയെ മൃദുവാക്കുന്ന രക്തശാലി ആശ്വാസവും പോഷണവും പ്രദാനം ചെയ്യുന്നു.
ശരീരത്തിൽ സ്വാഭാവികമായും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന
ശക്തമായ ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ രക്തശാലി ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിയ്ക്കുന്നു. കൂടാതെ സ്റ്റാമിന വർദ്ധിപ്പിക്കുന്നു.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതോടൊപ്പം മെറ്റബോളിസം നിലനിർത്താൻ സഹായിക്കുന്നുണ്ട്. ഇത് സ്വാഭാവിക ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്ന സമതുലിതമായ പോഷക പ്രൊഫൈൽ കൂടിയാണ്. അസ്ഥികളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു
കാൽസ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പുഷ്ടമായ ആരോഗ്യഭക്ഷൃ വസ്തു.
ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കാനും ഉന്മേഷത്തോടെ ജീവിക്കാനും,
ശരീരത്തിന്റെ
മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കാനും
രക്തശാലി അരി സഹായിക്കും. ശരീരത്തെ ഉള്ളിൽ നിന്ന് പുറത്തേക്ക് പോഷിപ്പിക്കുന്നു. പോഷകങ്ങളുടെ അതുല്യമായ മിശ്രിതം മൊത്തത്തിലുള്ള ആരോഗ്യവും ക്ഷേമവും വർദ്ധിപ്പിച്ച് തരുന്നു.
രക്തശാലി അരിയുടെ ഗുണമേന്മ തിരിച്ചറിഞ്ഞ് എത്തുന്നവർക്ക്, ഒരു സേവനം എന്ന നിലയിൽ മാർക്കറ്റ് വിലയെക്കാൾ കുറഞ്ഞ നിരക്കിലാണ് വില്പന. ആവശൃക്കാർക്ക് ഇന്ത്യയിൽ എവിടെയും അയച്ച് കൊടുക്കുന്നുണ്ട്.
രക്തശാലി നെല്ല് ഉല്പാദകൻ സുരേഷ് പുത്തൻവീട് 99613 60653