ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾ ജയിൽ മോചിതരായി.ഇന്ന് രാവിലെയാണ് എൻഐഎ കോടതി കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചത്. എട്ട് ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് കന്യാസ്ത്രീകൾ പുറത്തിറങ്ങുന്നത്.
വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും എംപിമാരും സഭാ അധികൃതരും കന്യാസ്ത്രീകളെ സ്വീകരിക്കാൻ എത്തിയിരുന്നു.
എം എൽ എമാരായ ചാണ്ടി ഉമ്മൻ, റോജി എം ജോൺ,അൻവർ സാദത്ത്, എംപിമാരായ ജോൺ ബ്രിട്ടാസ്, ജോസ് കെ മാണി, ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ ജയിൽ മോചിതരായ കന്യാസ്ത്രീകളെ സ്വീകരിക്കാനുണ്ടായിരുന്നു.