.കുറവിലങ്ങാട്: ജെ സി ഐ കുറവിലങ്ങാട് മുൻ പ്രസിഡൻ്റുമാരായിരുന്ന സിറിയക് കരികുളത്തിൻ്റെയും തോമസ് .വി. സിറിയക്കിൻ്റെയും സ്മരണയ്ക്കായി ജെ.സി ഐ കുറവിലങ്ങാട് ഏർപ്പെടുത്തിയ എക്സലൻസ് സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. കുറവിലങ്ങാട് ഹയർ സെക്കൻ്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രസിഡൻ്റ് ജെ.സി ജിയോ ബേബിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുഖ്യാതിഥിയായി കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മാർത്തമറിയം പള്ളി ആർച്ച്പ്രിസ്റ്റ് ഡോ. തോമസ് മേനാച്ചേരി 2024-2025 വർഷത്തെ എസ് എസ് എൽ സി പരീക്ഷക്ക് ഉന്നത വിജയം നേടിയ 12 കുട്ടികൾക്ക് സ്കോളർഷിപ്പുകളും മൊമെൻ്റോയും വിതരണം ചെയ്തു. സോൺ വൈസ് പ്രസിഡൻ്റ് JFM Dr. ജോസ് എബി കുട്ടികൾക്ക് വ്യക്തിത്വ വികസനത്തെ കുറിച്ച് ക്ലാസ് എടുത്തു. യോഗത്തിൽ JFM ഷാജി ചിറ്റക്കാട്ട് ,സിജി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു