Sunday, February 15, 2026
No menu items!
Homeവാർത്തകൾഇനി 2038ന് ശേഷവും കമ്പ്യൂട്ടറിൽ തീയതി തെറ്റില്ല.സോഫ്റ്റ്‌വെയർ ആർക്കും ഹാക്ക് ചെയ്യാനുമാവില്ല. മലയാളിയുടെ സോഫ്റ്റ്‌വെയർ ശ്രദ്ധേയമാകുന്നു

ഇനി 2038ന് ശേഷവും കമ്പ്യൂട്ടറിൽ തീയതി തെറ്റില്ല.സോഫ്റ്റ്‌വെയർ ആർക്കും ഹാക്ക് ചെയ്യാനുമാവില്ല. മലയാളിയുടെ സോഫ്റ്റ്‌വെയർ ശ്രദ്ധേയമാകുന്നു

കോട്ടയം: കോട്ടയം ചവിട്ടുവരി സ്വദേശി സതീഷ് എസ് രണ്ടു സുപ്രധാന സോഫ്റ്റ് വെയറുകൾ കണ്ടുപിടിച്ചു.
2038 വർഷം തുടങ്ങി കമ്പ്യൂട്ടർ തീയതി കറക്റ്റ് ആയി ഒരു സോഫ്റ്റ്‌വെയർ പ്രോഗ്രാമും കാണിക്കാനാവാത്ത പരിമിതിയെ മറികടക്കാനുള്ളതാണ് ഒരു സോഫ്റ്റ് വെയർ . 2038 മുതൽ ലോകത്തിലെഎല്ലാ കമ്പ്യൂട്ടർ, മൊബൈൽ, വിൻഡോസ്, ലിനക്സ്, യൂണിക്സ് തീയതികൾ പൂർണ്ണമായും തെറ്റാകുന്ന പ്രതിസന്ധിയെ മറികടക്കാനാണ് സതീഷിന്റെ പുതിയ സോഫ്റ്റ് വെയർ സഹായകമാകുന്നത്.
ഈ സോഫ്റ്റ്‌വെയർ 2038-2099 ഇയർ വരെ ചെക്ക് ചെയ്‌തു പൂർണ്ണമായും വർക്കിംഗ് ആണ് എന്ന് 100% ഉറപ്പ് വരുത്തിയിട്ടുണ്ട്. 2099 കഴിഞ്ഞാലും ഈ സോഫ്റ്റ് വെയർ വർക്ക് ചെയ്യുമെന്നും ഇതിനെ y2കെ പ്രോബ്ലം ഒരിക്കലും ബാധിക്കില്ലന്നും
സതിഷ് അവകാശപ്പെടുന്നു.
ഇത് കൂടാതെ സതീഷ് എസ് മറ്റൊരു സോഫ്റ്റ്‌വെയർ കൂടി കണ്ടെത്തിയിട്ടുണ്ട് ‘പ്രോട്ടെക്റ്റ് പാസ്വേർഡ് എന്ന ഈ സോഫ്റ്റ്‌വെയർ,
സോഫ്റ്റ്‌വെയർ ലൈബ്രറിയിൽ ആഡ് ചെയ്യുകയാണെങ്കിൽ മറ്റാർക്കും സോഫ്റ്റ്‌വെയർ ഹാക്ക് ചെയ്യുവാനാവില്ല, വൈറസ് ബാധിക്കുകയും ഇല്ല . ഇതിലൂടെ ഏതു സോഫ്റ്റ്‌വെയർ പ്രോജക്ട്സും 100% സെക്യുവർ ആക്കാൻ സാധിക്കും .

സതീഷ് 2008-2009 വർഷം
ഇൻഫോപാർക്കിൽ കോഡ് വർക്ക്-സൊല്യൂഷൻസ് കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആയിരുന്നു.
അതിനുശേഷമാണ് സ്വന്തമായി സോഫ്റ്റ്‌വെയർ നിർമിച്ചു കൊടുക്കാൻ ആരംഭിച്ചത്. സ്വന്തമായി കമ്പനി ഒന്നും ഇല്ലാതെ തന്നെ വർഷങ്ങളായ പ്രയത്നത്താൽ
അദ്ദേഹം
ഒരു പുതിയ സോഫ്റ്റ്‌വെയർ ടെക്നോളജി കണ്ടുപിടിച്ചത്.
കൂടുതൽ വിവരങ്ങൾക്ക് email.softcleaner@gmail.com ബന്ധപ്പെടാവുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments