മലപ്പുറം: തിരുന്നാവായ ശ്രീ നവാമുകുന്ദാ ക്ഷേത്രത്തിൽ കർക്കിടക മാസ വാവുബലി പുലർച്ചെ രണ്ടു മണിയോടെ ആരംഭിച്ചു. പൃതൃദർപ്പണത്തിന് ഈ വർഷവും വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത് .പതിനാറ് കർമ്മികളുടെ കാർമ്മികത്വത്തിലാണ് ബലികർമ്മങ്ങൾ നടക്കുന്നത്. പിതൃസ്മരണയിൽ ആയിരത്തിലധികം പേരാണ് ബലിതർപ്പണത്തിനെത്തിയത്. ഗാന്ധിസ്മാരകത്തിലും അമ്പലത്തിന്റെ കിഴക്കേ നടയിലും സാധാരണയുള്ള രശീതി കൗണ്ടറുകളിലും രജിസ്ട്രേഷൻ സൗകര്യമൊരുക്കിയിട്ടുണ്ട്. വിപുലമായ സൗകര്യങ്ങളും ക്ഷേത്ര പരിസരത്ത് ഒരുക്കിയിട്ടുണ്ട്.
ഭക്തജനങ്ങളുടെ സൗകര്യാർത്ഥം എല്ലാ ഭാഗങ്ങളിലേയ്ക്കും സർവീസ് ഉണ്ട്.



