കാളികാവ്: കർക്കിടക വാവുബലിക്ക് കാളികാവ് ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. കളത്തൂർ, കാളികാവ്, കുറവിലങ്ങാട്, ഇലക്കാട് എസ് എൻ ഡി പി ശാഖകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് വാവു ബലി നടക്കുക. ശ്രീ നാരായണ പ്രാർത്ഥന ഹാളിൽ പുലർച്ചെ 5 മുതൽ ബലി തർപ്പണം നടക്കുമെന്ന് ദേവസ്വം സെക്രട്ടറി കെ പി. വിജയൻ അറിയിച്ചു. മേൽശാന്തി ടി കെ സന്ദീപ് ശാന്തി മുഖ്യ കാർമ്മി കത്വം വഹിക്കും. കർക്കിടക വാവിനോട് അനുബന്ധിച്ച് പിതൃ സായൂജ്യപൂജ തിലഹവനം എത്ര നമസ്കാരം എന്നിവ നടത്തുന്നതിനുള്ള വിപുലമായി സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഒരേസമയം നൂറുകണക്കിന് ആളുകൾക്ക് ബലിയിടാനുള്ള സൗകര്യം ശ്രീനാരായണ പ്രാർത്ഥന ഹാളിൽ ഉണ്ട്.



