Monday, December 22, 2025
No menu items!
Homeവാർത്തകൾപറന്നുയർന്ന വിമാനത്തിൽ തീ പടർന്നു; ഡെൽറ്റ എയർലൈൻസ് അടിയന്തരമായി ലാൻഡ് ചെയ്തു, യാത്രക്കാർ സുരക്ഷിതർ

പറന്നുയർന്ന വിമാനത്തിൽ തീ പടർന്നു; ഡെൽറ്റ എയർലൈൻസ് അടിയന്തരമായി ലാൻഡ് ചെയ്തു, യാത്രക്കാർ സുരക്ഷിതർ

വാഷിങ്ടൺ: എൻജിനിൽ തീപടർന്നതിനെ തുടർന്ന് ഡെൽറ്റ എയർലൈൻസ് വിമാനം ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. വെള്ളിയാഴ്ച അറ്റ്ലാന്റയിലേക്ക് പോകുകയായിരുന്ന ബോയിങ് 767-400 DL446 വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. വിമാനത്തിൽ തീപടരുന്ന ദൃശ്യങ്ങൾ പുറത്തുവന്നു
ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ എൻജിനിൽ പടർന്നതായി കണ്ടത്തിയതോടെ വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും യാത്രക്കാരിൽ ആർക്കും പരിക്കുകളില്ലെന്നും അധികൃതർ അറിയിച്ചു. വിമാനം ലാൻഡ് ചെയ്തയുടൻ ഫയർഫോഴ്‌സ് സംഘം റൺവേയിൽ എത്തി തീ അണച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments