Wednesday, December 24, 2025
No menu items!
Homeവാർത്തകൾകീം പ്രവേശനം: എൻജിനീയറിങ് കോളേജുകളിലെ പ്രവേശനത്തിന് ഓപ്ഷൻ നൽകാനുള്ള അവസാന തീയതി ഇന്ന്

കീം പ്രവേശനം: എൻജിനീയറിങ് കോളേജുകളിലെ പ്രവേശനത്തിന് ഓപ്ഷൻ നൽകാനുള്ള അവസാന തീയതി ഇന്ന്

തിരുവനന്തപുരം:കീം പ്രവേശന പരീക്ഷ അടിസ്ഥാനമാക്കിയുള്ള എൻജിനീയറിംഗ് കോളേജുകളിലെ പ്രവേശനത്തിന് ഓപ്ഷൻ നൽകാനുള്ള തീയതി ഇന്ന് അവസാനിക്കും. വൈകിട്ട് 4 വരെയാണ് ഓപ്ഷൻ നൽകാനുള്ള സമയം. പുതിയ കോഴ്സുകൾക്ക് ഫോട്ടോ അംഗീകാരം നൽകിയതിനാൽ ആഗസ്റ്റ് രണ്ടിലേക്ക് ഓപ്ഷൻ നൽകാനുള്ള തീയതി നീട്ടാൻ ഹൈക്കോടതി ഉത്തരവ് ഇട്ടിരുന്നു. എന്നാൽ അത് പുതിയ കോഴ്സുകൾക്ക് മാത്രമായിട്ടാണെന്നാണ് പ്രവേശന കമ്മീഷണർ അറിയിച്ചത്. സാധാരണ നിലയിൽ തന്നെ ആദ്യ അലോട്ട്മെൻറുകൾ നടത്തും.. പുതിയ പ്രോഗ്രാമുകൾക്ക് രണ്ട് അലോട്ട്മെൻറുകൾക്ക് ശേഷവും പുതുതായി അപേക്ഷ സമർപ്പിക്കാൻ അവസരം ഉണ്ടാകും എന്നും പ്രവേശന കമ്മീഷണറുടെ ഓഫീസ് അറിയിച്ചു.
2025-ലെ എഞ്ചിനീയറിംഗ്, ഫാർമസി കോഴ്സുകളിലേയ്ക്കുള്ള (കീം-2025) പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ വിവിധ കാറ്റഗറി/ കമ്മ്യൂണിറ്റി സംവരണം/ ഫീസാനുകൂല്യം എന്നിവയ്ക്ക് അർഹരായവരുടെ അന്തിമ കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചിരുന്നു. നിശ്ചിത തീയതിക്കകം കാറ്റഗറി/ കമ്മ്യൂണിറ്റി/ നേറ്റിവിറ്റി/ വരുമാനം/ പ്രത്യേക സംവരണം എന്നിവ തെളിയിക്കുന്നതിനുള്ള ആധികാരിക രേഖകൾ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് സമർപ്പിച്ചവരെ ഉൾപ്പെടുത്തിയാണ് അന്തിമ കാറ്റഗറി ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments