Thursday, December 25, 2025
No menu items!
Homeവാർത്തകൾരാമായണ മാസാചരണത്തിന് ഇന്ന് രാവിലെ കുറിച്ചിത്താനം കാരിപ്പടവത്ത് കാവിൽ തുടക്കമായി.

രാമായണ മാസാചരണത്തിന് ഇന്ന് രാവിലെ കുറിച്ചിത്താനം കാരിപ്പടവത്ത് കാവിൽ തുടക്കമായി.

കുറിച്ചിത്താനം: വിശ്വഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തിൽ കുറിച്ചിത്താനം ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും പതിവായി നടന്നുവരുന്ന രാമായണ മാസാചരണത്തിന് ഇന്ന് കർക്കടകം ഒന്ന് രാവിലെ കുറിച്ചിത്താനം കാരിപ്പടവത്ത് കാവിൽ തുടക്കമായി. രാവിലെ 6: 30ന് ക്ഷേത്രം മേൽശാന്തി ശ്രീ ഉണ്ണികൃഷ്ണൻ നമ്പൂതിരി കാക്കാറുപിള്ളിൽ ഇല്ലം ദീപം തെളിയിച്ചു. ഇന്ന് സമ്പൂർണ്ണ പാരായണമാണ്. വൈകിട്ട് 6:45 ന് ശ്രീരാമ പട്ടാഭിഷേകം നടക്കും. ശ്രീ വി. കെ. വിശ്വനാഥൻ കൃഷ്ണാലയം, മുരളീധരൻ അശ്വതി ഭവൻ, നാരായണൻ നായർ സൗപർണിക , രാമചന്ദ്രൻ നായർ ശരത് ഭവൻ, വിജയകുമാരൻ നായർ ആലക്കൽ താഴത്ത്, ശ്രീമതി ആനന്ദവല്ലി ആനാച്ചിമ്യാലിൽ എന്നിവരാണ് മുഖ്യ ആചാര്യന്മാർ.

ശ്രീമതി മഞ്ജു ഹരിദാസ് വെങ്ങിണിക്കൽ, ജലജാവിജയൻ കുമ്മണ്ണൂർ, മിനി സോമൻ, ഉഷ ഗോപി, ആനന്ദക്കുട്ടിയമ്മ ചേറാടിയിൽ, രെഞ്ചു അനിൽ പുഞ്ചാത്ത്, ഹേമ പ്രണവം, വിലാസിനി മംഗലത്ത്, വിജയൻ മാരാർ മുടിയിൽ എന്നിവർ പങ്കെടുത്തു. കർക്കടക മാസത്തിലെ തുടർന്നുള്ള ദിവസങ്ങളിൽ സന്ധ്യക്ക് ശേഷം വിവിധ ഭക്തജനങ്ങളുടെ വീടുകളിൽ പാരായണവും തുടർന്ന് സത്സംഗവും നടക്കും. കുറിച്ചിത്താനം പൂത്തൃക്കോവിൽ ക്ഷേത്രത്തിലും പാറയിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലും പതിവുപോലെ ഒരോ ദിവസം വീതം സമ്പൂർണ്ണ പാരായണം നടക്കുന്നതാണ്. കർക്കടകം 31 (ആഗസ്റ്റ് 16, ശനിയാഴ്ച) കാരിപ്പടവത്ത് കാവിൽ നടക്കുന്ന സമ്പൂർണ്ണ പാരായണത്തോടുകൂടി രാമായണ മാസാചരണത്തിന് പര്യവസാനമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments