കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു. നാളെ(ജൂലൈ 17) വൈകുന്നേരം വരെ cap.mgu.ac.in ല്‍ രജിസ്റ്റര്‍ ചെയ്യാം. ഇതുവരെ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്കും പ്രവേശനം ലഭിക്കാത്തവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം. അപേക്ഷക്കായി ഒരു തവണ ഫീസ് അടച്ചവര്‍ക്ക് സപ്ലിമെന്ററി അലോട്ട്മെന്റിന് രജിസ്റ്റര്‍ ചെയ്യുന്നതിന് വീണ്ടും ഫീസ് അടയ്ക്കേണ്ടതില്ല. ഓണ്‍ലൈന്‍ അപേക്ഷയിലെ പിശകു മൂലം അലോട്ട്മെന്റിന് പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്ട്മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദായവര്‍ക്കും നിലവിലുള്ള ആപ്ലിക്കേഷന്‍ നമ്പറും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് തിരുത്തലുകള്‍ വരുത്തുകയും ഓപ്ഷനുകള്‍ പുതിയതായി നല്‍കുകയും ചെയ്യാം. സപ്ലിമെന്ററി അലോട്ട്മെന്റില്‍ പങ്കെടുക്കുന്ന എല്ലാവരും പുതിയതായി ഓപ്ഷന് നല്‍കണം. സ്ഥിര പ്രവേശനം എടുത്തവര്‍ സപ്ലിമെന്ററി അലോട്ട്മെന്റില്‍ പങ്കെടുക്കുകയും അലോട്ട്മെന്റ് ലഭിക്കുകയും ചെയ്താല്‍ പുതിയതായി ലഭിക്കുന്ന അലോട്ട്മെന്റില്‍ പ്രവേശനം എടുക്കണം. സംവരണ സീറ്റുകളിലെ ഒഴിവുകളിലേക്ക് ഒ.ഇ.സി, എസ്.ഇ.ബി.സി, ജനറല്‍ വിഭാഗങ്ങളിലുള്ളവരെ പരിഗണിക്കും. ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്ത സീറ്റുകളിലേക്കും എയ്ഡഡ് കോളജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കും അപേക്ഷ നല്‍കാം. പ്രാക്ടിക്കല്‍ രണ്ടാം സെമസ്റ്റര്‍ എം.എ സിഎസ്എസ് (2024 അഡ്മിഷന് റഗുലര്‍, 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മെയ് 2025) പരീക്ഷയുടെ ഭരതനാട്യം, ചെണ്ട പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ 17, 22 തീയതികളില്‍ തൃപ്പൂണിത്തുറ ആര്.എല്‍.വി കോളജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്സില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍. രണ്ടാം സെമസ്റ്റര്‍ എം.എസ്സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സിഎസ്എസ് (2024 അഡ്മിഷന് റഗുലര്‍, 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മെയ് 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ 28 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.



