Monday, March 2, 2026
No menu items!
Homeവാർത്തകൾമനുഷ്യ അവയവങ്ങൾ കഥയുടെ രൂപത്തിൽ പുസ്തകമാവുന്നു.

മനുഷ്യ അവയവങ്ങൾ കഥയുടെ രൂപത്തിൽ പുസ്തകമാവുന്നു.


കണ്ണൂർ :നമ്മുടെ ചുറ്റുമുള്ള എന്തിനേയും
വാക്കുകൾ കൊണ്ട് മികച്ച കലാസൃഷ്ടിയാക്കുന്ന കലാകാരൻമാർ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും മനുഷ്യ ശരീരത്തിലെ എല്ലാ ഭാഗങ്ങളും
രണ്ടോമൂന്നോ വരികളിലൂടെ കഥ
യാക്കി മാറ്റുന്ന ബഷീർ പെരുവളത്ത് പറമ്പിൻ്റെ
കാൽപാദം മുതൽ
മുടി വരെയുളളഅവയവ കഥകളുടെ
സമാഹാരമായ ,അടിമുടി,
യുടെ കവർ പ്രകാശനം
പ്രശസ്ത എഴുത്തുകാരൻ വിനോയ് തോമസ് നിർവഹിച്ചു
കേരള സർക്കാർ പിന്നോക്ക വിഭാഗ
വകുപ്പ് പുറത്തിറക്കുന്ന ഉന്നതിയെന്ന മാസികയിൽ
പ്രസിദ്ധീകരിച്ച് വന്ന ബഷീറിൻ്റെ കഥകളാണ് തിരുവനന്തപുരം
ടുഡെ ബുക്സ് പുസ്തക രൂപത്തിൽ വായനക്കാരിൽ എത്തിക്കുന്നത് –
ഇദ്ദേഹത്തിൻ്റെ പതിനൊന്നാമത് പുസ്തകമായ ഉറുമ്പാന നമ്മുടെ ചുറ്റുമുള്ള ഉറുമ്പു മുതൽ ആനവരെയുള്ള ജീവജാലങ്ങളെ ആസ്പദമാക്കിയിട്ടാണ് രചിച്ചത്, പന്ത്രണ്ടമത്തെ പുസ്തകം വീട്ടിലെ എല്ലാ അചേതന വസ്തുക്കളും ഉൾപ്പെടുത്തിയാണ് – വായനക്കാരെ ഏറെ ആകർഷിച്ച പുസ്തകങ്ങളാണ് ഇദ്ദേഹത്തിൻ്റെ ത് –
പ്രശസ്ത എഴുത്തുകാരൻ എസ് ഹരിഷാണ് അടിമുടി എന്ന പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് –
കവർ പ്രകാശനത്തിൽ മലയാളത്തിലെ നിരവധി പ്രശസ്ത എഴുത്തുകാരും വായനക്കരും സോഷ്യൽ മിഡിയയിൽ പങ്കാളികളായി ട്ടാണ് വരവേറ്റത് –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments