Monday, March 2, 2026
No menu items!
Homeവാർത്തകൾകെഎസ്ആർടിസി ഡബിൾ ഡക്കറിലൂടെ കൊച്ചി ന​ഗരം ചുറ്റാം!

കെഎസ്ആർടിസി ഡബിൾ ഡക്കറിലൂടെ കൊച്ചി ന​ഗരം ചുറ്റാം!

കൊച്ചി; കൊച്ചി നഗരത്തിലും ഡബിൾ ഡക്കർ ബസ് എത്തുന്നു. കൊച്ചി നഗരത്തെ ഇനി കെഎസ്ആർടിസി ഡബിൾ ഡക്കർ ബസ്സിലിരുന്ന് ചുറ്റിക്കണാം. ഇന്ന് എറണാകുളം ബോട്ട് ജെട്ടി സ്റ്റാൻഡിൽ നിന്ന് ഡബിൾ ഡക്കർ യാത്രയ്ക്ക് തുടക്കം കുറിക്കും. മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ഇന്ന് അഞ്ചുമണിക്ക് ബോട്ട് ജെട്ടി സ്റ്റാൻഡിൽനിന്ന് ബസ് പുറപ്പെടും.

മറൈൻ ഡ്രൈവ്, ഹൈക്കോടതി, ഗോശ്രീപാലം വഴി കാളമുക്ക് ജങ്ഷനിലെത്തും. അവിടെ നിന്ന് തിരിച്ച് ഹൈക്കോടതി, കച്ചേരിപ്പടി, എംജി റോഡ്, തേവര, വെണ്ടുരുത്തി പാലം, നേവൽബേസ്, തോപ്പുംപടി, ബിഒടി പാലം എന്നിവിടങ്ങളിലെത്തും. ബസ്സിൽ സംഗീത ആസ്വദിക്കാനും ഒപ്പ് സന്ദർശകർക്ക് കായൽത്തീരത്തുള്ള പുതിയ പാർക്ക് സൗകര്യവും ഒരുക്കിയിട്ടുണ്ട് . ആസ്വദിക്കാനും സൗകര്യമുണ്ടായിരിക്കും. രാത്രി എട്ടുമണിയോടെ തിരികെ സ്റ്റാൻഡിലെത്തും. ഡബിൾ ഡക്കർ ബസിന്റെ മുകളിലെ ഡെക്കിലിരുന്ന് യാത്ര ചെയ്യാന്‍ 300 രൂപയും താഴത്തെ ഡെക്കില്‍ 150 രൂപയുമാണ് നിരക്ക്.ഓൺലൈൻ വഴിയും കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നേരിട്ടെത്തിയും സീറ്റ് ബുക്ക് ചെയ്യാം.കൊച്ചിയുടെ ടൂറിസം വികസനത്തിന് ഡബിൾ ഡക്കർ യാത്ര ഒരു നാഴികക്കല്ലാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments