Monday, July 7, 2025
No menu items!
Homeവാർത്തകൾഅമേരിക്കയിലെ ടെക്സസിൽ മിന്നൽ പ്രളയം. അപ്രതീക്ഷിതമായുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും 13 പേർ മരിച്ചു. 23-ലധികം പെൺകുട്ടികളെ...

അമേരിക്കയിലെ ടെക്സസിൽ മിന്നൽ പ്രളയം. അപ്രതീക്ഷിതമായുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും 13 പേർ മരിച്ചു. 23-ലധികം പെൺകുട്ടികളെ കാണാതായി.

വാഷിങ്ടൺ: അമേരിക്കയിലെ ടെക്സസിൽ മിന്നൽ പ്രളയം. അപ്രതീക്ഷിതമായുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും 13 പേർ മരിച്ചു. 23-ലധികം പെൺകുട്ടികളെ കാണാതായി. ടെക്സസിൽ സമ്മർ ക്യാമ്പിനെത്തിയ പെൺകുട്ടികളെയാണ് കാണാതായത്. ടെക്‌സസിലെ കെര്‍ കൗണ്ടിയിലാണ് പെട്ടെന്നുള്ള മഴ മിന്നൽ പ്രളയത്തിലേക്ക്. ഗ്വാഡലൂപ്പേ നദിയില്‍ 45 മിനിറ്റിനുളളില്‍ ജലനിരപ്പ് 26 അടിയായി ഉയര്‍ന്നതാണ് പ്രളയത്തിന് കാരണമായത്.കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. 14 ഹെലികോപ്റ്ററുകളും 12 ഡ്രോണുകളും ഒന്‍പത് രക്ഷാസേന സംഘവും അഞ്ഞൂറോളം രക്ഷാപ്രവര്‍ത്തകരുമാണ് സ്ഥലത്ത് തിരച്ചില്‍ നടത്തുന്ന്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.സ്ഥിതിഗതികൾ ഇപ്പോഴും മെച്ചപ്പെട്ടിട്ടില്ലെന്നാണ് അധികൃതർ അറിയിച്ചത്. അതിനാൽ, മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. തദ്ദേശ സ്ഥാപനങ്ങളുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ടെക്‌സസ് സെനറ്റര്‍ ടെഡ് ക്രൂസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ടെക്‌സസിന് ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും ടെഡ് ക്രൂസ് വ്യക്തമാക്കി.ഗ്വാഡലൂപ്പേ നദിയില്‍ വെളളപ്പൊക്കമുണ്ടാവുന്നത് സാധാരണ സംഭവമാണെങ്കിലും ഇത്രയും കുറഞ്ഞ സമയത്തിനുളളില്‍ ക്രമാതീതമായ നിലയില്‍ ജലനിരപ്പുയരുന്നത് ആദ്യ സംഭവമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments