Sunday, July 6, 2025
No menu items!
Homeവാർത്തകൾക്ഷേത്രങ്ങളില്‍ ശിങ്കാരി മേളമാകാം; ഉത്തരവിലെ പിഴവെന്ന് ദേവസ്വം ബോര്‍ഡ്

ക്ഷേത്രങ്ങളില്‍ ശിങ്കാരി മേളമാകാം; ഉത്തരവിലെ പിഴവെന്ന് ദേവസ്വം ബോര്‍ഡ്

ഡിജെ പാർട്ടി പോലെ കേൾവിക്ക് അരോചകം ഉണ്ടാക്കുന്ന വാദ്യമേളങ്ങൾ ക്ഷേത്ര മതിലകത്ത് നിരോധിക്കാനാണ് തീരുമാനിച്ച തെന്നാണ് ബോർഡിന്റെ വിശദീകരണം. ഉത്തരവ് ഇറങ്ങിയപ്പോൾ അതിൽ ശിങ്കാരി മേളവും ഉൾപ്പെട്ടുപോയതാണ്. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ശിങ്കാരിമേളമാകാമെന്ന് ദേവസ്വം ബോർഡ്.

ശിങ്കാരിമേളം നിരോധിച്ചു പുറത്തിറക്കിയ ഉത്തരവ് പിൻവലിക്കും. അതേസമയം, ഗാനമേളകളിൽ ഹിന്ദു ഭക്തിഗാനങ്ങൾ മാത്രമേ ആലപിക്കാവൂ എന്നതിൽ മാറ്റം ഉണ്ടാകില്ല.ഡിജെ പാർട്ടി പോലെ കേൾവിക്ക് അരോചകം ഉണ്ടാക്കുന്ന വാദ്യമേളങ്ങൾ ക്ഷേത്ര മതിലകത്ത് നിരോധിക്കാനാണ് തീരുമാനിച്ച തെന്നാണ് ബോർഡിന്റെ വിശദീകരണം. ഉത്തരവ് ഇറങ്ങിയപ്പോൾ അതിൽ ശിങ്കാരി മേളവും ഉൾപ്പെട്ടുപോയതാണ്. തിരുത്താൻ നിർദേശം നൽകിയെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗം എ‌ അജികുമാർ എന്നിവർ പറഞ്ഞു.നിരോധനത്തിൽ നിന്നു ശിങ്കാരിമേളം ഒഴിവാക്കി പുതിയ ഉത്തരവിറങ്ങും.ഹിന്ദുമത വിശ്വാസത്തിനും ആചാരങ്ങൾക്കും എതിരായ കലാപരിപാടികൾ ക്ഷേത്രത്തിൽ അവതരിപ്പിക്കാൻ അനുവദിക്കില്ല. ഇതുസംബന്ധിച്ച ഹൈക്കോടതി നിർദേശം ദേവസ്വം ബോർഡ് കർശനമായി പാലിക്കും. ഗാനമേളകളിൽ രാഷ്ട്രീയ പാർട്ടിയുടെയോ പ്രസ്ഥാനത്തിന്റെയോ പ്രാർത്ഥനാ ഗീതങ്ങൾ ആലപിക്കാൻ പാടില്ലെന്നും അധികൃതർ പറഞ്ഞു. കൊല്ലം കടയ്ക്കലിൽ വിപ്ലവഗാനവും മറ്റൊരിടത്ത് ആർഎസ്എസ് പ്രാർത്ഥനാഗാനവും പാടിയെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് ദേവസ്വം ബോർഡ് ഉത്തരവിറക്കിയത്. സംഭവത്തിൽ ഹൈക്കോടതി ഇടപെടുകയും ദേവസ്വംബോർഡ് സാസ്കാരിക- പുരാവസ്തുവിഭാഗം ഡയറക്ടറെ ചുമതലപ്പെടുത്തി പ്രത്യേക റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബോർഡ് സെക്രട്ടറി ഉത്തരവിറക്കിയത്.ഹിന്ദുമത വിശ്വാസത്തിനും ക്ഷേത്രാചാരങ്ങൾക്കും വിരുദ്ധമായി കലാപരിപാടികൾ അവതരിപ്പിക്കില്ലെന്ന് ക്ഷേത്രോപദേശകസമിതി പ്രസിഡന്റും സെക്രട്ടറിയും 200 രൂപ മുദ്രപത്രത്തിൽ ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർക്ക് എഴുതിക്കൊടുക്കണം. അതുചെയ്താലേ പിരിവിനുള്ള കൂപ്പൺ മുദ്രവെച്ചു കൊടുക്കൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments