കോട്ടയം മെഡിക്കൽ കോളജിലെ 12, 13, 15 വാർഡുകൾ ,പുതുതായി നിർമിച്ച സർജിക്കൽ ബ്ലോക്കിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു.
മൂന്നാം നിലയിലാണ് പ്രവർത്തിക്കുന്നത്.ഇന്ന് വൈകിട്ട് തന്നെ വാർഡുകൾ പൂർണ സജ്ജമായി.10, 17, സി.എൽ 4- 1 എന്നീ വാർഡുകൾ മാറ്റാനുള്ള നടപടിയായിട്ടുണ്ട്.
ഈ വാർഡുകൾ പ്രവർത്തിച്ചിരുന്ന കെട്ടിടം ഇന്നു രാവിലെ ഇടിഞ്ഞു വീണ് ഒരാൾ മരിക്കുകയും 2 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു . ഇതേ തുടർന്ന് ആണ് ദൃതഗതിയിൽ വാർഡുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്



