കുറവിലങ്ങാട്- ഗ്രാമങ്ങളിൽ ജനിച്ചത് കൊണ്ട് ആരും പിന്നിലാകുന്നില്ലെന്നും, ആത്മാർത്ഥതയും അച്ചടക്കവും കഠിനപ്രയത്നവുമുണ്ടെങ്കിൽ ഉന്നത വിജയം നേടുമെന്നും ജില്ലാ ജഡ്ജ് മനോജ് എം പറഞ്ഞു. കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന് വിരൽത്തുമ്പിലാണ് വിജ്ഞാന സ്രോതസ് , ഇത് വിവേകത്തോടെ ഉപയോഗിക്കാൻ കഴിയണമെന്നും ജഡ്ജ് പറഞ്ഞു. പ്ലസ്ടു , എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ. പ്ലസ് ലഭിച്ച കുട്ടികളെ ആദരിക്കുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് അൽഫോൻസാ ജോസഫ് ,നിർമ്മലാ ജിമ്മി,ടെസ്സി സജീവ്,സന്ധ്യാ സജികുമാർ ,എം. എൻ രമേശൻ ,വിനു കുര്യൻ ,ഡാർളി ജോജി,കമലാസനൻ ഇ.കെ. ,ജോയിസ് അലക്സ്, ലതികാ സാജു, രമാ രാജു, ബിജു ജോസഫ്,ബേബി തൊണ്ടാംകുഴി,എം.എം ജോസഫ്, അസ്സിസ്റ്റന്റ് സെക്രട്ടറി ബിജു മാത്യു,ജോമോൻ കളപ്പുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.