കീം എഞ്ചിനീയറിംങ്, ഫാർമസി പരീക്ഷാഫലം പ്രഖ്യാപിച്ചു.ഒന്നാം റാങ്ക് – മൂവാറ്റുപുഴ സ്വദേശി ജോൺ ഷിനോജിന്
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവാണ് ഫലം പ്രഖ്യാപനം നടത്തിയത്. രണ്ടാം റാങ്ക് എറണാകുളം ചെറായി സ്വദേശി ഹരികൃഷ്ണൻ ബൈജുവും, മൂന്നാം റാങ്ക് കോഴിക്കോട് കാക്കൂർ സ്വദേശി അക്ഷയ് ബിജുവും നേടി.
86549 പേരാണ് കീം, പ്രവേശന പരീക്ഷ എഴുതിയത്. ഇതിൽ 76230 പേർ യോഗ്യത നേടി.