കോട്ടയം : സമൂഹത്തിൽ പടർന്ന് പിടിച്ചുകൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുക, യുവാക്കളെയും, പുതുതലമുറയെയും ഈ വിപത്തിൽ നിന്ന് സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളുമായി ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ലഹരി വിരുദ്ധ സന്ദേശ പ്രചാരണ യാത്ര ആരംഭിക്കുന്നു. 2025 ജൂലൈ 4 ന് കാസർഗോഡ് നിന്നാരംഭിക്കുന്ന യാത്ര ജൂലൈ 12 ന് തിരുവനന്തപുരത്ത് പര്യവസാനിക്കും. 14 ജില്ലകളിലെ മലങ്കരസഭയുടെ 21 ഭദ്രാസനങ്ങളിലൂടെ യാത്ര കടന്നുപോകും. യാത്ര കടന്നുചെല്ലുന്ന ജില്ലാ കേന്ദ്രങ്ങളിൽ ലഹരി വിരുദ്ധ സന്ദേശ സംഗമങ്ങൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.
യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 4ന് ഉച്ചക്ക് 2 മണിക്ക് കാസർഗോഡ് നിന്ന് ആരംഭിക്കും