ചേരാനല്ലൂർ: ലിറ്റിൽ ഫ്ലവർ സ്കൂൾ ശതാബ്ദി മന്ദിരത്തിൻ്റെ ആശീർവാദവും ഉദ്ഘാടനവും വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നിർവ്വഹിച്ചു. ശതാബ്ദി സമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു.
വരാപ്പുഴ അതിരൂപത കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസി ജനറൽ മാനേജർ ഫാ. ജയൻ പയ്യപ്പിള്ളി അധ്യക്ഷത വഹിച്ചു. ടി.ജെ വിനോദ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ യേശുദാസ് പറപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനിൽ, പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേഷ്, മാനേജർ ഫാ. ഫെലിക്സ് ചക്കാലയ്ക്കൽ, ഹെഡ്മാസ്റ്റർ ജോണി തൈക്കൂട്ടത്തിൽ, അസിസ്റ്റന്റ് മാനേജർ എബി വിവേര, എൽ.എഫ്.യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് കെ. ജി ജൂലിയ, ചേരാനല്ലൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. ജി സെൻസ്ലാവൂസ് ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്മിത സ്റ്റാൻലി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആരിഫ മുഹമ്മദ്, പഞ്ചായത്ത് മെമ്പർമാരായ ബെന്നി ഫ്രാൻസിസ്, മിനി വർഗീസ്, കെ. ജെ ജെയിംസ്, ഷൈമോൾ ജെംസൺ, ഷീജ പി. കെ, എൽ.എഫ്.എൽ.പി സ്കൂൾ പിടിഎ പ്രസിഡന്റ് ടി.ഇ ഫഹദ് എന്നിവർ പ്രസംഗിച്ചു.



