Wednesday, June 25, 2025
No menu items!
Homeവാർത്തകൾഓർത്തഡോക്സ് സഭയുടെ ലഹരിവിരുദ്ധ ഉച്ചകോടി ഇന്ന്; മഹാരാഷ്ട്ര​ ​ഗവർണർ മുഖ്യാതിഥി

ഓർത്തഡോക്സ് സഭയുടെ ലഹരിവിരുദ്ധ ഉച്ചകോടി ഇന്ന്; മഹാരാഷ്ട്ര​ ​ഗവർണർ മുഖ്യാതിഥി

ലഹരി- മയക്കുമരുന്ന് വ്യാപനത്തിനെതിരെ ബോധവൽക്കരണവുമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സംഘടിപ്പിക്കുന്ന ഡ്രക്സിറ്റ് ഉച്ചകോടി ഇന്ന് കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടക്കും.

ഉച്ചയ്ക്ക് 3 മണിക്ക് ബഹുമാനപ്പെട്ട മഹാരാഷ്ട്ര ഗവർണർ ശ്രീ.സി.പി രാധാകൃഷ്ണൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. സഭയുടെ മാനവ ശാക്തീകരണ വിഭാഗം പ്രസിഡന്റ് ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ സ്വാഗതം ആശംസിക്കും. മാർത്തോമ്മാ സഭ നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ബർണബാസ് മെത്രാപ്പോലീത്താ, സിറോ മലബാർ സഭ പാലാ രൂപത മുൻ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ, സി.എസ്.ഐ സഭ മധ്യകേരള ബിഷപ്പ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ, ശ്രീനാരായണ ധർമ്മസംഘം കോർപറേറ്റ് മാനേജർ ശ്രീമദ് സ്വാമി വിശാലാനന്ദ, കോട്ടയം താഴത്തങ്ങാടി ജുമാ മസ്ജിദ് ചീഫ് ഇമാം ഷഫീഖ് മന്നാനി എന്നിവർ ആശംസകൾ നേരും. സഭയുടെ മാനവ ശാക്തീകരണ വിഭാഗം ഡയറക്ടർ ഫാ.പി.എ ഫിലിപ്പ് നന്ദി രേഖപ്പെടുത്തും.

കോൺക്ലേവിന്റെ ആദ്യ സെഷൻ സംവിധായകൻ ബ്ലെസി ഉദ്ഘാടനം ചെയ്യും. സഭയുടെ വൈദിക ട്രസ്റ്റി ഫാ.‍ഡോ തോമസ് വർഗീസ് അമയിൽ സ്വാഗതം ആശംസിക്കും. കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. വിഴിഞ്ഞം പോർട്ട് മാനേജിംഗ് ഡയറക്ടർ ഡോ.ദിവ്യ എസ് അയ്യർ ഐ.എ.എസ് മുഖ്യസന്ദേശം നൽകും. തുടർന്ന് വിഷയാവതരണം നടക്കും. കുട്ടിക്കാനം മരിയൻ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. റൂബിൾ രാജ്, മദ്യ മുക്തി പ്രസ്ഥാനം നേതാവും സമൂഹ്യപ്രവർത്തകനുമായ പ്രൊഫ.സി.മാമച്ചൻ, കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ വർഗീസ് പി പുന്നൂസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. കോട്ടയം വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ മോഡറേറ്ററാകും. സഭയുടെ അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം നന്ദി രേഖപ്പെടുത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments