Tuesday, June 24, 2025
No menu items!
Homeവാർത്തകൾഇ​സ്രാ​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷം; യു.​എ.​ഇ​യി​ൽ​നി​ന്നു​ള്ള നി​ര​വ​ധി വി​മാ​ന സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി

ഇ​സ്രാ​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷം; യു.​എ.​ഇ​യി​ൽ​നി​ന്നു​ള്ള നി​ര​വ​ധി വി​മാ​ന സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി

ദു​ബൈ: ഇ​സ്രാ​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ്യോ​മ​പാ​ത​ക​ൾ അ​ട​ച്ച​തോ​ടെ യു.​എ.​ഇ​യി​ൽ​നി​ന്നു​ള്ള നി​ര​വ​ധി വി​മാ​ന സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി.ഇ​റാ​ഖ്, ജോ​ർ​ഡ​ൻ, ല​ബ​നാ​ൻ, ഇ​റാ​ൻ, റ​ഷ്യ, അ​സ​ർ​ബൈ​ജാ​ൻ, ജോ​ർ​ജി​യ, ഇ​സ്രാ​യേ​ൽ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​തും തി​രി​ച്ചു​മു​ള്ള സ​ർ​വി​സു​ക​ളാ​ണ്​ റ​ദ്ദാ​ക്കി​യ​ത്. എ​മി​റേ​റ്റ്​​സ്, ഫ്ലൈ ​ദു​ബൈ, ഇ​ത്തി​ഹാ​ദ്, എ​യ​ർ അ​റേ​ബ്യ​ എ​ന്നി​വ​യു​ടെ സ​ർ​വി​സു​ക​ൾ റ​ദ്ദാ​യ​വ​യി​ൽ ഉ​ൾ​പ്പെ​ടും. യാ​ത്ര ത​ട​സ്സം ഒ​ഴി​വാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക്​ പു​റ​പ്പെ​ടും മു​മ്പ്​ വി​മാ​ന​ക്ക​മ്പ​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഏ​റ്റ​വും പു​തി​യ അ​പ്ഡേ​റ്റു​ക​ൾ അ​റി​ഞ്ഞി​രി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.ചി​ല രാ​ജ്യ​ങ്ങ​ളി​ലെ വ്യോ​മാ​തി​ർ​ത്തി അ​ട​ച്ച​തി​നാ​ൽ എ​ല്ലാ യാ​ത്ര​ക്കാ​രും അ​വ​രു​ടെ വി​മാ​ന സ​ർ​വി​സ്​ അ​പ്‌​ഡേ​റ്റു​ക​ൾ പ​തി​വാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ഷാ​ർ​ജ വി​മാ​ന​ത്താ​വ​ളം പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​കു​ന്ന​തി​നു​മു​മ്പ് യാ​ത്ര​ക്കാ​ർ വി​മാ​ന​ക്ക​മ്പ​നി​ക​ളു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​ക​യും വി​മാ​ന​ത്തി​ന്റെ സ്റ്റാ​റ്റ​സ് സ്ഥി​രീ​ക​രി​ക്കു​ക​യും വേ​ണം. ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​മാ​യി ഏ​കോ​പി​പ്പി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും സു​ര​ക്ഷ​യു​ടെ​യും സേ​വ​ന​ത്തി​ന്റെ​യും ഉ​യ​ർ​ന്ന നി​ല​വാ​രം നി​ല​നി​ർ​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ടെ​ന്നും ഷാ​ർ​ജ വി​മാ​ന​ത്താ​വ​ളം പ്ര​സ്താ​വ​ന​യി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments