ആണ്ടൂര്‍ ദേശീയവായനശാലയുടെ ആഭിമുഖ്യത്തില്‍ `യോഗയും പ്രമേഹവും’ എന്ന വിഷയത്തില്‍ ബോധവത്കരണ ക്ളാസ് സംഘടിപ്പിച്ചു. വായനശാല പ്രസിഡന്‍റ് എ.എസ്.ചന്ദ്രമോഹനന്‍റെ അദ്ധ്യക്ഷതയില്‍, മരങ്ങാട്ടുപിള്ളി ഗവ. ആയുര്‍വേദ ആശുപത്രിയിലെ യോഗ ഇന്‍സ്ട്രക്ടര്‍ ശ്രീ.അജിത്ത് ക്ളാസ് എടുത്തു.
ഷുഗര്‍, ബി.പി.,കൊളസ്ട്രോള്‍ തുടങ്ങിയ ജീവിതശെെലീ രോഗാവസ്ഥകള്‍ മൂലം നിരന്തരമായി കഷ്ടപ്പെടുന്നവര്‍ക്കും ദീര്‍ഘകാലമായി മരുന്നിനെ ആശ്രയിക്കുന്നവര്‍ക്കും , അവ ഫലപ്രദമായി നിയന്ത്രിച്ച് ആരോഗ്യം നിലനിര്‍ത്തുന്നതിനും അത്തരം രോഗാവസ്ഥ ഉണ്ടാകാതിരിക്കുന്നതിനും `യോഗ’യുടെ പ്രാധാന്യം ക്ളാസ്സില്‍ വിശദീകരിച്ചു. യോഗയുടെ ഗുണഗണങ്ങള്‍ അനുഭവസ്ഥര്‍ക്ക് അറിയാമെങ്കിലും, സാമാന്യ ജനങ്ങള്‍ ഇതേപ്പറ്റി വേണ്ടത്ര മനസ്സിലാക്കിയിട്ടില്ലാത്ത സാഹചര്യത്തില്‍ അവര്‍ക്ക് അവബോധം പകരുന്നതിന് പര്യാപ്തമായ രീതിയിലാണ് പരിപാടി സംഘടിപ്പിച്ചത്. കെ.കെ.നാരായണന്‍, സ്മിത ശ്യാം, പി.വി. ഗോപാലകൃഷ്ണന്‍ , ഗൗരീകൃഷ്ണ, ലളിതാംബിക ജയന്‍, ജെസ്സി അരവിന്ദ്, ജയശ്രീ ശര്‍മ്മ ,ജോയി തുടങ്ങിയവര്‍ സംസാരിച്ചു.വായനശാല വെെ.പ്രസിഡന്‍റ് അജികുമാര്‍ മറ്റത്തില്‍ സ്വാഗതവും സെക്രട്ടറി സുധാമണി. വി നന്ദിയും പറഞ്ഞു.



