കുറവിലങ്ങാട്: കുറവിലങ്ങാട് കൃഷിഭവൻ, കുമരകം കൃഷി വിജ്ഞാൻ കേന്ദ്രം, കളത്തൂർ ഗവ. യു പി സ്കൂൾ, കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് എന്നിവ സംയുക്തമായി പരിസ്ഥിതി ദിനം ആഘോഷിച്ചു.
2025 വർഷത്തിലെ പരിസ്ഥിതി ദിന തീം ആയ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെയുള്ള പോരാട്ടത്തിൽ എൻ്റെ കയ്യൊപ്പ് രേഖപ്പെടുത്തൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോ ജോസ് ചിറത്തടം ആദ്യ ഒപ്പ് രേഖപ്പെടുത്തി ഉദ്ഘാടനം ചെയ്തു. കർഷക മുഖാമുഖം പരിപാടിയിൽ കുമരകം കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ ജി ജയലക്ഷ്മി, പ്രൊഫ മാനുവൽ വർഗീസ് എന്നിവർ കർഷകരുമായി സംവദിച്ചു. ഞാനറിയുന്ന പഴങ്ങൾ എന്ന വിഷയത്തിൽ നടത്തിയ പരിസ്ഥതി ദിന ക്വിസിൽ കുമാരി എയ്ഞ്ചലും , കർഷക വേഷ അനുകരണത്തിൽ മാസ്റ്റർ അർജുൻ ബോസും സമ്മാനാർഹരായി.
പരിസ്ഥിതി സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മിനി മത്തായിയുടെ അദ്‌ധ്യക്ഷതയിൽ അഡ്വ മോൻസ് ജോസഫ് MLA ഉദ്ഘാടനവും ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത് മുഖ്യപ്രഭാക്ഷണം നടത്തി 102 വയസ് പ്രായമുള്ള കർഷക മുത്തശനെസമ്മേളനത്തിൽ ആദരിച്ചു.
വൃക്ഷ തൈകളുടെ നടീൽ എം.എൽ എയും മറ്റു ജനപ്രതിനിധികളും കർഷകർക്കുവേണ്ടി കർഷക മുത്തശനും, ഉദ്യോഗസ്ഥർക്കു വേണ്ടി കോട്ടയം പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോ ജോസ് ചിറത്തടവും , കുമരകം കൃഷി വിജ്ഞാൻ കേന്ദ്ര മേധാവി ഡോ ജി ജയലക്ഷ്മിയും ചേർന്നും , വിദ്യാർത്ഥികൾക്കായി മാസ്റ്റർ അർജുൻ ബോസ്, കുമാരി എയ്ഞ്ചലും ചേർന്ന് നിർവ്വഹിച്ചു. പരിസ്ഥിതി ദിന ക്വിസ് , കർഷക വേഷ അനുകരണം എന്നീ മത്സരങ്ങളിൽ സമ്മാനാർഹരായ വിദ്യാർത്ഥികൾക്ക് കുമരകം കൃഷി വിജ്ഞാൻ കേന്ദ്ര മേധാവി ഡോ ജി ജയലക്ഷ്മി സമ്മാനങ്ങൾ വിതരണം ചെയ്തു . കുമരകം കൃഷി വിജ്ഞാൻ കേന്ദ്രo വിദ്യാർത്ഥികൾക്ക് പരിസ്ഥിതി ദിന സമ്മാനമായി 51 വൃക്ഷത്തൈകൾ നൽകി. 51 കർഷകരും , ജനപ്രതിനിധികളും ചേർന്ന് ഒരേ സമയം 51 വിദ്യാർത്ഥികൾക്ക് കൈമാറുകയും ചെയ്തു.
സമ്മേളനത്തിന് സ്കൂൾ ഹെഡ്മാസ്റ്റർ പ്രകാശൻ കെ , കൃഷി ഓഫീസർ ആഷ്‌ലി മാത്യൂസ്
ജനപ്രതിനിധികളായ അൽഫോൻസാ ജോസഫ് , കൊച്ചുറാണി സെബാസ്റ്റ്യൻ, സന്ധ്യ സജികുമാർ, M N രമേശൻ, ടെസി സജീവ് , വിനു കുര്യൻ , E K കമലാസനൻ , ജോയ്സ് അലക്സ് , ലതികാ സാജു, രമാ രാജു , ബിജു ജോസഫ് , ബേബി ജേക്കബ്, സനോജ് മിറ്റത്താനി , സദാനന്ദശങ്കർ എന്നിവർ പ്രസംഗിച്ചു. പരിപാടികൾക്ക് സ്കൂൾ ജീവനക്കാർ, കൃഷി വകുപ്പ് ജീവനക്കാർ, കർഷകർ എന്നിവർ നേതൃത്വം നൽകി.
പരിസ്ഥിതി സംരക്ഷണവുമായി സ്വാശ്രയസംഘങ്ങളും
മണ്ണയ്ക്കനാട്: തണൽ പുരുഷ സ്വാശ്രയ സംഘം തണൽ മരങ്ങൾ നട്ടു. സംഘം പ്രസിഡന്റ് സാബു സെബാസ്റ്റ്യൻ, ഭാരവാഹികളായ ലിബിൻ എം ഫിലിപ്പ്, ആനിമേറ്റർ ലീനാ സാബു തുടങ്ങിയവർ നേതൃത്വം നൽകി.
പേരമരം പദ്ധതിയുമായി ബാപ്പുജി സ്വാശ്രയ സംഘം
കുറവിലങ്ങാട്: വൃക്ഷ സംരക്ഷണ പദ്ധതിയുടെ ഭാഗമായി ബാപ്പുജി സ്വാശ്രയ സംഘത്തിൻറെ നേതൃത്വത്തിൽ നട്ട് പരിപാലിച്ചു വരുന്ന വിവിധ വൃക്ഷ ങ്ങളുടെ പരിപാലനം ആരംഭിച്ചു. പതിമൂന്ന് ദിനം വ്യത്യസ്ത മാവിനങ്ങൾ നട്ടു സംരക്ഷിക്കുന്ന മാന്തോപ്പ് പദ്ധതിയിലെ മാന്തോപ്പ് ശുചീകരിക്കുകയും വൃക്ഷത്തിന് ആവശ്യമായ പരിചരണം നൽകുകയും വൃക്ഷത്തിന്റെ നെയിംബോർഡുകൾ പുനസ്ഥാപിക്കുകയും സംരക്ഷണ കവചം ഒരുക്കുകയും ചെയ്തു. 2023 ൽ ആരംഭിച്ച പദ്ധതിയാണിത്. ഇലഞ്ഞിയും ഫലവൃക്ഷ ങ്ങളും അടക്കം മുപ്പതോളംവൃക്ഷ ങ്ങൾ പരിപാലിക്കുന്ന പൂമരം പദ്ധതി യുടെ പരിപാലനവും പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി നടത്തി. അഞ്ചുവർഷമായി തുടരുന്ന പദ്ധതിയാണിത്.
ഈ വർഷത്തെ പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി ആരംഭിക്കുന്ന പേരമരം പദ്ധതി-2025 ന്റെ ഉദ്ഘാടനം സോണൽ ഡയറക്ടർ ഫാ. ജോസഫ് ചൂ രക്കൽ ആദ്യപേരമരം നട്ട് ഉദ്ഘാടനം ചെയ്തു.തുടർന്ന് സ്വാശ്രയ സംഘത്തിലെ 13 അംഗങ്ങൾ ഓരോ പേര യും നട്ടു.സ്ട്രോബെറി യെല്ലോ പേര, വെറിഗേറ്റഡ് പേര,VNR പേര,പർപ്പിൾ ഫോറസ്റ്റ് പേര,തായ്വാൻ പിങ്ക് പേര, L 49 പേര,ബീറ്റ് റൂട്ട് പേര,അർക്ക കിരൺ റെഡ് പേര എന്നീ 13 ഇനം പേരകളാണ് പദ്ധതിയുടെ ഭാഗമായി നട്ടിരിക്കുന്നത്.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പരിസ്ഥിതി ദിന സംഗമം സോണൽ ഡയറക്റ്റർ ഫാ. ജോസഫ് ചൂരക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഷൈജു പാവുത്തിയേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ബോബിച്ചൻ നിധിരി, സോൺ പ്രസിഡൻറ് ജോൺ കുന്നേൽ വൈസ് പ്രസിഡൻറ് കുഞ്ഞുമോൻ ഈന്തുംകുഴി കൺവീനർ ജിജോ വടക്കേടം എന്നിവർ പരിസ്ഥിതി ദിന സന്ദേശം നൽകി.തുടർന്ന്
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷ ഫല കൈമാറ്റവും നടത്തി . അംഗങ്ങളുടെ വീടുകളിൽ ഉത്പാദിപ്പിച്ച ഫലവൃക്ഷത്തിന്റെ ഫലങ്ങൾ പരസ്പരം കൈമാറി ‘മാങ്ങ ,റമ്പൂട്ടാൻ ,ചാമ്പങ്ങ ,പനിനീർ ചാമ്പങ്ങ, അവക്കോഡ,പേരക്ക,ചക്ക എന്നിവയാണ് പരസ്പരം പങ്കിട്ടത്.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് വേണ്ടി പരിസ്ഥിതി ദിന ക്വിസ് നടത്തി.രണ്ട് വിഭാഗങ്ങളിലായി നടത്തിയ ക്വിസ് മത്സരത്തിൽ 24 കുട്ടികൾ പങ്കെടുത്തു .ഡയറക്ടർ ഫാ. ജോസഫ് ചൂരക്കൽ ക്യാഷ് അവാർഡുകളും സമ്മാനങ്ങളും വിതരണം ചെയ്തു.ഹന്നാ മരിയ ഷൈജു, ‘ ആഷ്ലി വിഷി,ബെഞ്ചമിൻ രാജു എന്നിവർ യഥാക്രമം ഒന്നും രണ്ടു മൂന്നു സ്ഥാനങ്ങൾ നേടി .ജെറോം ബോബിച്ചൻആഷ്വിൻ വിഷി,ബെനഡിക്ട് രാജു എന്നിവർ സമ്മാനങ്ങൾ കരസ്ഥമാക്കി
പരിസ്ഥിതി ദിനത്തെ നെഞ്ചിലേറ്റി ഓലിക്കാട് ഡവലപ്മെന്റ് സൊസൈറ്റി (ഒ ഡി എസ് ) യും
മണ്ണയ്ക്കനാട്:നല്ല നാളേയ്ക്കായുള്ള സ്വപ്‌നങ്ങൾ കണ്ടുകൊണ്ട്, പരിസ്ഥിതി സംരക്ഷിച്ച് വരും തലമുറയ്ക്ക് സമ്മാനമായി വൃക്ഷതൈകൾ ഏറെ പ്രതീക്ഷയോടെ മണ്ണിലുറപ്പിക്കുകയാണ് ഒ ഡി എസ് പ്രവർത്തകർ. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും ജൂൺ 5 ന് വ്യക്ഷ തൈകൾ നട്ടും മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങളോടെയും ലോക പരിസ്ഥിതി ദിനം ആചരിയ്ക്കുന്ന ഓലിക്കാട് ഡവലപ്മെന്റ് സൊസൈറ്റി നാടിന്റെ പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന പ്രവർത്തനങ്ങൾക്കെതിരെ ബോധവൽക്കരണ പ്രവർത്തനങ്ങളുമായി സജീവമാണ്. ഭാരവാഹി ളായ വിജികുമാർ എ.കെ, സുമേഷ് ജോസഫ്, ലിബിൻ ഫിലിപ്പ്, ജോജോ ജോസ് എന്നിവർ നേതൃത്വം നൽകി.
വൃക്ഷ തൈകൾ നട്ട് കർഷക സംഘം
കുറവിലങ്ങാട്:ലോക പരിസ്ഥിതി ദിനത്തിൽ കേരള കർഷകസംഘം കുറവിലങ്ങാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ നടീൽ സംഘടിപ്പിച്ചു. എം സി റോഡ് അരികിൽ കുര്യം ജംഗ്ഷനിൽ സംഘടിപ്പിച്ച പരിപാടിയിൽ റിട്ടയേഡ് അധ്യാപകനും കേരള കർഷസംഘം കുറവിലങ്ങാട് പഞ്ചായത്ത് എക്സിക്യൂട്ടീവ് അംഗവുമായ കെ എൻ കരുണാകരൻ ആര്യവേപ്പിൻ തൈ നട്ട് പരിപാടി ഉദ്ഘാടനം നിർവഹിച്ചു. കേരളസംഘം കടുത്തുരുത്തി ഏരിയ കമ്മിറ്റി ജോയിൻ സെക്രട്ടറി സിബി ജോസഫ് വല്യോളിൽ പരിസ്ഥിതി ദിന സന്ദേശം നൽകി കർഷക സംഘം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സി കെ സന്തോഷ് അധ്യക്ഷനായി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഷാജിമോൻ കർഷക സംഘം പഞ്ചായത്ത് കമ്മിറ്റി അംഗം ഇ ടി ബാബു എന്നിവർ സംസാരിച്ചു.



