Monday, October 27, 2025
No menu items!
HomeCareer / job vacancyകിറ്റ്സിൽ വിവിധ കോഴ്സുകളിൽ പ്രവേശനത്തിന് ജൂൺ 15 വരെ അപേക്ഷ സ്വീകരിക്കും

കിറ്റ്സിൽ വിവിധ കോഴ്സുകളിൽ പ്രവേശനത്തിന് ജൂൺ 15 വരെ അപേക്ഷ സ്വീകരിക്കും

സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) വിവിധ കോഴ്സുകളിൽ പ്രവേശനത്തിന് ജൂൺ 15 വരെ അപേക്ഷ സ്വീകരിക്കും. സംക്ഷിപ്ത വിവരങ്ങൾ ചുവടെ: എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം): രണ്ടു വർഷത്തെ ഫുൾടൈം കോഴ്സ്. യോഗ്യത: മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ ഏതെങ്കിലും ബിരുദം. അവസാനവർഷ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. ഇംഗ്ലീഷ് പ്രാവീണ്യവും ആശയവിനിമയ ശേഷിയും അവതരണ മികവും വേണം.​ കെമാറ്റ്/സിമാറ്റ് സ്കോർ, ഗ്രൂപ് ചർച്ച, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. സെമസ്റ്റർ ഫീസ് 45,000 രൂപ. പി.ജി ഡിപ്ലോമ ഇൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്: ഒരുവർഷം + ഇന്റേൺഷിപ്, യോഗ്യത: 50 ശതമാനം മാർക്കോടെ ബിരുദം. പി.ജി ഡിപ്ലോമ ഇൻ ഡിജിറ്റൽ മാർക്കറ്റിങ്: ഒരുവർഷം, യോഗ്യത-ബിരുദം. പി.ജി ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻ: ഒരുവർഷം + ഇന്റേൺഷിപ്, യോഗ്യത: ബിരുദം. ഡിപ്ലോമ കോഴ്സുകൾ ഏവിയേഷൻ ആൻഡ് ടൂറിസം മാനേജ്മെന്റ്: (തലശ്ശേരി കാമ്പസിൽ മാത്രം), കാലാവധി ആറുമാസം, യോഗ്യത: 40 ശതമാനം മാർക്കോടെ ബിരുദം. പ്രായപരിധി 20-27 വയസ്സ്. എയർപോർട്ട് ഓപറേഷൻസ്: ആറു മാസം, യോഗ്യത: പ്ലസ്ടു. ലോജിസ്റ്റിക്സ് മാനേജ്മെന്റ്: ആറു മാസം, യോഗ്യത: പ്ലസ്ടു. ഫ്രണ്ട് ഓഫിസ് മാനേജ്മെന്റ്: ആറു മാസം+മൂന്നു മാസം ഇന്റേൺഷിപ്, യോഗ്യത: പ്ലസ്ടു. മൾട്ടി-സ്കിൽഡ് ഹോസ്പിറ്റാലിറ്റി എക്സിക്യൂട്ടിവ്: ആറു മാസം.യോഗ്യത: പ്ലസ്ടു (എസ്.സി/എസ്.ടി/ഒ.ബി.സി വിദ്യാർഥിനികൾക്ക് 100 ശതമാനം, ജനറൽ വിഭാഗത്തിന് 50 ശതമാനം സ്കോളർഷിപ് ലഭിക്കും) ടൂറിസം എന്റർപ്രണർഷിപ് (ഓൺലൈൻ): ആറുമാസം, പ്ലസ്ടു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ടൂറിസം മാനേജ്മെന്റ് (ഓൺലൈൻ കോഴ്സ്): ഒമ്പത് മാസം, യോഗ്യത: ബിരുദം. അയാട്ട കോഴ്സുകൾ 1.അയാട്ട-എയർപോർട്ട് ഓപറേഷൻസ്: നാലു മാസം. യോഗ്യത: പ്ലസ്ടു 2. ഫൗണ്ടേഷൻ ഇൻ ട്രാവൽ ആൻഡ് ടൂറിസം: ആറു മാസം. പ്ലസ്ടു വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും www.kittsedu.org സന്ദർശിക്കുക. ട്രാവൽ, ടൂറിസം, ഏവിയേഷൻ/എയർപോർട്ട്, ലോജിസ്റ്റിക്സ് മേഖലകളിൽ ജോലി നേടാൻ സഹായകരമായ കോഴ്സുകളാണിവ. ഫോൺ: + 91 471-2329468/2329539.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments