Friday, August 8, 2025
No menu items!
Homeവാർത്തകൾപുതിയ അപ്‌ഡേറ്റുമായി ഇന്‍സ്റ്റഗ്രാം; ഇനി വെര്‍ട്ടിക്കല്‍ ഫോട്ടോകളും അപ്ലോഡ് ചെയ്യാം

പുതിയ അപ്‌ഡേറ്റുമായി ഇന്‍സ്റ്റഗ്രാം; ഇനി വെര്‍ട്ടിക്കല്‍ ഫോട്ടോകളും അപ്ലോഡ് ചെയ്യാം

സ്മാര്‍ട്ട്ഫോണുകളില്‍ എടുത്ത ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ അതേപടി അപ്ലോഡ് ചെയ്യാന്‍ കഴിയുന്നില്ല എന്ന പരാതികള്‍ക്ക് പരിഹാരം. ത്രെഡ്സ് വഴി പങ്കിട്ട ഒരു പോസ്റ്റില്‍ ഫോട്ടോ അപ്ലോഡുകള്‍ക്കായി ഒരു പുതിയ 3:4 ആസ്‌പെക്ട് റേഷ്യോ വരുന്നതായി ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി പ്രഖ്യാപിച്ചു. വര്‍ഷങ്ങളായി ഫോട്ടോ അപ്ലോഡുകള്‍ക്ക് 1:1 ആസ്‌പെക്ട് റേഷ്യോയാണ് ഇന്‍സ്റ്റഗ്രാമില്‍ ഉപയോഗിക്കുന്നത്. ഫോട്ടോയുടെ സൗന്ദര്യാത്മകത നിലനിര്‍ത്താന്‍ ഇത് സഹായകമാണ് എന്ന് ചൂണ്ടിക്കാട്ടി നിരവധിപ്പേര്‍ ഇതിനെ അനുകൂലിക്കുമ്പോഴും ഭൂരിഭാഗം പേരും സ്മാര്‍ട്ട്ഫോണുകളില്‍ എടുത്ത ഫോട്ടോകള്‍ അതേപടി ഇന്‍സ്റ്റയില്‍ അപ്ലോഡ് ചെയ്യാന്‍ കഴിയുന്നില്ല എന്ന പരാതിയാണ് ഉയര്‍ത്തുന്നത്. ഇതിനാണ് ഇപ്പോള്‍ പരിഹാരം കണ്ടിരിക്കുന്നത്. വെര്‍ട്ടിക്കല്‍ ആയി ഫോട്ടോ അപ്ലോഡ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് പുതിയ സംവിധാനം. ഇതിന്റെ ഭാഗമായി പുതിയ ഓപ്ഷന്‍ ഡിഫോള്‍ട്ടായി പ്രവര്‍ത്തനക്ഷമമാകും.’ഇന്‍സ്റ്റാഗ്രാം ഇപ്പോള്‍ 3:4 ആസ്‌പെക്ട് റേഷ്യോയിലുള്ള ഫോട്ടോകളെ പിന്തുണയ്ക്കുന്നു. മിക്കവാറും എല്ലാ ഫോണ്‍ കാമറകളും ഉപയോഗിക്കുന്ന ഫോര്‍മാറ്റ് ആണിത്. ഇനി മുതല്‍, നിങ്ങള്‍ ഒരു 3:4 ചിത്രം അപ്ലോഡ് ചെയ്താല്‍, നിങ്ങള്‍ അത് എടുത്ത അതേ രീതിയില്‍ തന്നെ അത് ഇപ്പോള്‍ ദൃശ്യമാകും,’- മോസേരി പറഞ്ഞു.

സിംഗിള്‍-ഫോട്ടോ പോസ്റ്റുകള്‍ക്കും മള്‍ട്ടി-ഫോട്ടോ പോസ്റ്റുകള്‍ക്കും പുതിയ 3:4 ആസ്‌പെക്ട് റേഷ്യോ ബാധകമാകും. പ്ലാറ്റ്ഫോമിനെ കൂടുതല്‍ ലംബമായ ഉള്ളടക്ക സൗഹൃദമാക്കാനുള്ള ഇന്‍സ്റ്റഗ്രാമിന്റെ നീക്കത്തിന്റെ ഭാഗമാണ് പുതിയ സംവിധാനം. ആധുനിക സ്മാര്‍ട്ട്ഫോണ്‍ സ്‌ക്രീനുകളുടെ അളവുകള്‍ക്ക് അനുയോജ്യമായ രീതിയില്‍ ലേഔട്ടുകള്‍ കൂടുതല്‍ ലംബമാക്കി സൗഹൃദപരമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments