വെള്ളറട : വെള്ളറട മുത്തുക്കുഴി റോയല്‍സ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി ദ്വിദിന അവധിക്കാലക്യാമ്പ് സംഘടിപ്പിച്ചു. ഗ്രന്ഥശാലാ ബാലവേദി മാമ്പഴക്കാലം എന്നപേരില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ യുവകവി റെജി റോയല്‍സ്, അധ്യാപികയും കവയിത്രിയുമായ സിന്ധു ആര്യനാട്, എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ പ്രിയാ ശ്യാം, സുജിന്‍ പത്തായപാറ, അജീഷ് സി.അടീകലം എന്നിവര്‍ കുട്ടികള്‍ക്കായി വിവിധ ക്ലാസുകള്‍ നയിച്ചു. സമാപന സമ്മേളനം വെള്ളറട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രാജ്‌മോഹന്‍ ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റ് ജെ.എ.അഭിജ അധ്യക്ഷയായി. അമ്പലം വാര്‍ഡ് അംഗം ഫിലോമിന, സാം ഡേവിഡ്, പ്രവീണ്‍കുമാര്‍, സായൂജ്യ.എസ്.ജെ, ബാലവേദി അംഗം അനീറ്റ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.