നാട്ടുകാർക്കും ശബരിമല തീർഥാടകർക്കും പ്രയോജനമുള്ള രീതിയിലാണ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ വിഭാവനം ചെയ്‌തിരിക്കുന്നത്. നിലയ്ക്കലിൽ ദേവസ്വം ബോർഡ് അനുവദിച്ച ഭൂമിയിൽ ഒമ്പത് കോടി രൂപയോളം ചെലവഴിച്ചാണ് ആശുപത്രി സജ്ജമാക്കുന്നത്. അധിക ഫണ്ട് ആവശ്യമെങ്കിൽ അനുവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിരുന്നു. ആധുനിക മെഡിസിനോടൊപ്പം ആയുഷിനും പ്രാധാന്യം നൽകും. തീർഥാടന കാലത്ത് വിപുലമായ സ്പെഷ്യാലിറ്റി സേവനങ്ങളൊരുക്കും. നടപടിക്രമം പാലിച്ച് എത്രയും വേഗം നിർമാണം ആരംഭിച്ച് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.



