Saturday, December 20, 2025
No menu items!
Homeവാർത്തകൾതിരുവനന്തപുരത്ത് നഴ്‌സിംഗ് അപ്രന്റിസ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരത്ത് നഴ്‌സിംഗ് അപ്രന്റിസ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരത്ത് നഴ്‌സിംഗ് അപ്രന്റിസ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍ നഴ്‌സിംഗ് കോഴ്സ് പാസായ, ജില്ലയിലെ ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെട്ട പട്ടികജാതി വിഭാഗത്തിലെ യുവതീ യുവാക്കളില്‍ നിന്നും, വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ നഴ്‌സിംഗ് അപ്രന്റീസ് ട്രെയിനിയായി നിയമിക്കുന്നതിനാണ് അപേക്ഷ ക്ഷണിച്ചത്. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. താത്പര്യമുള്ളവര്‍ ജൂണ്‍ അഞ്ചിന് വൈകുന്നേരം അഞ്ചിന് മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, അയ്യങ്കാളി ഭവന്‍ (ഒന്നാം നില), കനക നഗര്‍, വെളളയമ്പലം 695003 എന്ന വിലാസത്തില്‍ അപേക്ഷ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2314248, 2314232 എന്ന നമ്പരിൽ ബന്ധപ്പെടാം. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തൊഴില്‍ പരിശീലന പദ്ധതിയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരില്‍ നിന്നുമാണ് അപ്രന്റീസ് ട്രെയ്നിയായി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സില്‍ വിജയം നേടിയവർക്ക് അപേക്ഷിക്കാം. രണ്ട് വര്‍ഷത്തേക്കാണ് നിയമനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments