തെങ്ങമം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള ലോഗോ പ്രകാശനം ഇന്ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പിന്റെ അധ്യക്ഷതയിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ ശ്രീമതി രാജി പി രാജപ്പൻ, സ്കൂൾ സ്ഥാപക കമ്മിറ്റി സെക്രട്ടറി കൊയ്പള്ളിൽ ശ്രീ രാമകൃഷ്ണക്കുറുപ്പ് സാറിനും പാലമുറ്റത്ത് രാഘവൻ പിളള സാറിനും നൽകി നിർവ്വഹിക്കുകയുണ്ടായി. തഥവസരത്തിൽ പ്രിൻസിപ്പൽ മധു സാർ, Hm. ഫാമിലാ ബീഗം, PTA പ്രസിഡന്റെ രാജേഷ്, വൈസ് പ്രസിഡന്റ് രവീന്ദ്രൻ പിള്ള, smc chirman സജി,മെമ്പർ ജി. പ്രമോദ്,സ്കൂൾ വികസന സമിതി ഭാരവാഹികളായ തോട്ടുവാ മുരളി, വിജയകുമാർ തെങ്ങമം, C.R. ദിൻ രാജ്, എം.മധു,MR. ഗോപകുമാർ,രതീഷ് സദാനന്ദൻ,ജയപ്രകാശ് തുടങ്ങിയവർ ആശംസകൾ നേർന്നു.