Sunday, February 22, 2026
No menu items!
Homeവാർത്തകൾഇടുക്കി മലങ്കര ഡാം മുന്നറിയിപ്പ് ഇല്ലാതെ തുറന്നു; തൊടുപുഴ, മൂവാറ്റുപുഴ നദീ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം

ഇടുക്കി മലങ്കര ഡാം മുന്നറിയിപ്പ് ഇല്ലാതെ തുറന്നു; തൊടുപുഴ, മൂവാറ്റുപുഴ നദീ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം

തൊടുപുഴ: ഇടുക്കിയിൽ കനത്ത മഴയെ തുടർന്ന് മലങ്കര ഡാം മുന്നറിയിപ്പ് ഇല്ലാതെ തുറന്നു. ആറ് ഷട്ടറുകളിൽ 5 എണ്ണം ആണ് മുന്നറിയിപ്പ് ഇല്ലാതെ തുറന്നത്.ഇതോടെ തൊടുപുഴ, മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ഉണ്ട്. തൊടുപുഴ, മൂവാറ്റുപുഴ നദികളുടെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. മഴ കനത്ത സാഹചര്യത്തിൽ ഇടുക്കി കല്ലാർകുട്ടി ഡാമിൻ്റെ ഷട്ടറുകൾ ഇന്നലെ തുറന്നിരുന്നു. ഒരു ഷട്ടർ 15 സെന്റീ മീറ്റർ ആണ് ഉയർത്തിയത്. അതിനെ തുടർന്ന് മുതിരപ്പുഴയാർ പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments