കുറവിലങ്ങാട്: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറവിലങ്ങാട് സെൻട്രൽ ജംഗ്ഷനിൽ രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തിയ പ്രവർത്തകർ രാജ്യ സേവന പ്രതിബദ്ധത പ്രതിജ്ഞ ചൊല്ലി. മണ്ഡലം പ്രസിഡണ്ട് ബിജു മൂലംകുഴ അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ അഡ്വക്കേറ്റ് ടി ജോസഫ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജിൻസൺ ചെറുമല, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി മത്തായി, പഞ്ചായത്ത് മെമ്പർമാരായ ബേബി തൊണ്ടാംകുഴി,എം എം ജോസഫ് എന്നിവർ പ്രസംഗിച്ചു. ജോയിസ് അലക്സ്,ലതിക സാജു, അനിൽ കാരക്കൽ, ടോമി ചിറ്റക്കോടം, പി എൻ മോഹനൻ കെ ഡി പ്രകാശ്, ശംഭു പ്രസാദ് ബെന്നി അലക്സ് സിജോ മുക്കത്ത്, ബർട്ട്, തുടങ്ങിയവർ നേതൃത്വം നൽകി.