അരിക്കുളം: തൊഴിലുറപ്പ് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു കോഴിക്കോട് ജില്ലാ കളക്ടർക്, കീഴരിയൂർ പഞ്ചായത്ത് 5 വാർഡ് വികസന സമിതി കൺവീണരുടെ പരാതി.
ഇവരുടെ സുരക്ഷ ഉറപക്കണമെന്ന് പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടപ്പോൾ മസ്റ്റർ റോൾ അടിച്ചതിനാൽ മാറ്റിവെക്കാൻ ഒന്നും ചെയ്യാൻ പറ്റില്ലെന്ന കീഴരിയൂർ പഞ്ചായത്ത് അധികൃതർ പറയുന്നത്. ഈ സാഹചര്യത്തിൽ വികസനസമിതി കൺവീനർ കെ. ടി രമേശൻ കോഴിക്കോട് ജില്ലാ കളക്ടർക്കു പരാതിനല്കി. ആയതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്റ്റർ അത്തരം പ്രകൃതി ക്ഷോഭ സാഹചര്യത്തിൽ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കി തൊഴിൽ നിർത്തിവെക്കാൻ പഞ്ചായത്ത് അധികൃതർക് അവകാശമുണ്ടെന്നു കളക്ടർ ജില്ലയിലെ എല്ലാ പഞ്ചായത്തുകൾക്കും ഉത്തരവ് നൽകിയിരിക്കയാണ്. ഇത്തരം കാര്യങ്ങൾ ചെയ്യാൻ പഞ്ചായത്ത് അധികാരികൾ കാണിക്കുന്ന നിഷേധ നിലപാട് നിന്ദ്യമായ കാര്യമാണെന്നു കെ. ടി. രമേശൻ പറഞ്ഞു.