ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അടച്ചിട്ട വാഗ- അട്ടാരി അതിർത്തിയിലെ ബി എസ് എഫ് ബീറ്റിംഗ് ട്രീറ്റ് ഇന്ന് മുതൽ പുനരാരംഭിക്കും. അതേസമയം ഇന്ത്യയും പാകിസ്താനുമായുള്ള സംഘര്‍ഷം പരമ്പരാഗത ശൈലിയിലുള്ളവയായിരുന്നുവെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു. സംഘര്‍ഷത്തിനിടയില്‍ ആണവായുധവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും മിശ്രി വ്യക്തമാക്കി. പാകിസ്ഥാന് സഹായം നൽകുന്ന രാജ്യങ്ങൾക്ക് മേൽ നടപടി കടുപ്പിക്കുകയാണ് ഇന്ത്യ. തുർക്കിയിൽ നിന്നുള്ള ബേക്കറി ഉൾപ്പെടെയുള്ള സംസ്കൃതവസ്ഥകൾ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ വിലക്കെർപ്പെടുത്തിയിട്ടുണ്ട്



