Wednesday, July 9, 2025
No menu items!
Homeവാർത്തകൾറഷ്യയും യുക്രെയ്‌നും തമ്മിൽ ഉടൻ സമാധാന ചർച്ചകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് ട്രംപ്

റഷ്യയും യുക്രെയ്‌നും തമ്മിൽ ഉടൻ സമാധാന ചർച്ചകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് ട്രംപ്

ന്യൂയോർക്ക്: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി നടത്തിയ രണ്ട് മണിക്കൂർ നീണ്ട ഫോൺ സംഭാഷണത്തിന് പിന്നാലെ റഷ്യയും യുക്രെയ്‌നും തമ്മിൽ ഉടൻ സമാധാന ചർച്ചകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. യുദ്ധം അവസാനിക്കുന്നതിനുള്ള സുപ്രധാന പടിയാണ് ചർച്ചയെന്നും ചർച്ചയുടെ വ്യവസ്ഥകൾ ഇരു രാജ്യങ്ങളും തമ്മിൽ തീരുമാനിക്കുമെന്നും ട്രംപ് വിശദമാക്കി.വിഷയത്തിൽ പുടിനുമായി ഈ വർഷം നടക്കുന്ന മൂന്നാമത്തെ ഫോൺ ചർച്ചയാണിത്. യുദ്ധമവസാനിപ്പിക്കാനുള്ള ചർച്ചകൾ ശരിയായ പാതയിലാണെന്നും സമാധാനക്കരാറിനായി യുക്രെയ്നുമായി ചേർന്നു കരടുരേഖയുണ്ടാക്കാൻ തയാറാണെന്നും പുടിൻ വ്യക്തമാക്കിയതായും ചർച്ചയ്ക്കു മുൻകയ്യെടുത്തതിനു ട്രംപിന് പുടിൻ നന്ദി പറഞ്ഞതായുമായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് നിർണായകമായ ഒരു നിമിഷമാണെന്നാണ് സെലൻസ്കി ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരിച്ചത്. ചർച്ചകൾക്ക് തുടക്കം കുറിക്കാൻ പുടിൻ തയ്യാറാണെന്ന് ട്രംപ്  വിശദമാക്കിയിട്ടുണ്ട്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ഫോണിൽ സംസാരിച്ചതിനു പിന്നാലെ യുക്രെയ്ൻ പ്രസിഡന്റ് വ്ളോദിമിർ സെലെൻസ്കി‌, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡ‌ന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ജർമൻ ചാൻസലർ ഫ്രീഡ്‌റിഷ് മേർട്‌സ്, ഫിൻലണ്ട് പ്രസിഡന്റ് അലക്‌സാണ്ടർ സ്റ്റബ് എന്നിവരുമായി ട്രംപ് നടത്തിയ ചർച്ചയിലാണ് റഷ്യയും യുക്രെയ്‌നും തമ്മിലുള്ള ഉഭയകക്ഷി ചർച്ച ഉടൻ ആരംഭിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ഫോൺ വിളിയേക്കുറിച്ച് അനുകൂല നിലപാടാണ് റഷ്യക്കുള്ളതെന്ന് വ്യക്തമാക്കിയെങ്കിലും എന്നാൽ എന്നാവും ഇതെന്നതിനേക്കുറിച്ച് ട്രംപ് വിശദമാക്കിയിട്ടില്ല. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments