തിരുവനന്തപുരം: അടുത്തവർഷത്തെ(2026) വാർഷിക പരീക്ഷാ കലണ്ടർ യുപിഎസ്സി പ്രസിദ്ധീകരിച്ചു. സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ അടുത്ത വർഷം മെയ് 24 ന് നടക്കും. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പ്രിലിമിനറിയും ഇതേ ദിവസം നടത്തും. വിജ്ഞാപനം ജനുവരി 14 ന് പ്രസിദ്ധീകരിക്കും. സിവിൽ സർവീസസ് മെയിൻ പരീക്ഷ അടുത്ത വർഷം ആഗസ്ത് 21 ന് ആരംഭിക്കും. അഞ്ച് ദിവസങ്ങളിലായാണ് പരീക്ഷ. എൻഡിഎ & എൻഎ (I), സിഡിഎസ് (II) പരീക്ഷകൾ 2026 ഏപ്രിൽ 12 നും എൻഡിഎ & എൻഎ (II), പരീക്ഷകൾ സെപ്തംബർ 13 നും നടത്തും. എൻജിനിയറിങ് സർവീസസ് പ്രിലിമിനറി പരീക്ഷ ഫെബ്രുവരി എട്ടിനും മെയിൻസ് 2026 ജൂൺ 21 നും ഐഇഎസ്/ഐഎസ്എസ് പരീക്ഷ 2026 ജൂൺ 19 നുമാണ്. വിവരങ്ങൾക്ക്:https://upsc.gov.in



