കുറവിലങ്ങാട്: കോഴാ നരസിംഹ സ്വാമി ക്ഷേത്രത്തിലെ നരസിംഹ ജയന്തി വിശാഷാൽ പൂജകളാൽ ഭക്തിസാന്ദ്രമായി. നൂറുകണക്കിന് ഭക്തജനങ്ങളാണ് നരസിംഹ ജയന്തി ദിനത്തിൽ ലക്ഷ്മീ നരസിംഹ പൂജ തൊഴുന്നതിനും കളിക്കുല സമർപ്പിക്കുന്നതിനും പിറന്നാൾ സദ്യക്കുമായി ക്ഷേത്രത്തിൽ എത്തി ച്ചേർന്നത്.പന്ത്രണ്ട് ദിവസം നീണ്ടു നിന്ന ജയന്തി ആഘോഷ പരിപാടികൾ ക്കാണ് സമാപനം ആയത്.ദശാവതാരം ചന്ദനം ചാർത്ത് , ഭാഗവത സപ്താഹ യജ്ഞം എന്നിവയ്ക്കും അഭൂതപൂർവമായ ഭക്തജന തിരക്കായിരുന്നു. രാവിലെ പഞ്ചരത്‌ന കീർത്താനാലാപനം, പ്രശാന്ത് വർമയുടെ നാമജപ ലഹരി പിറന്നാൾ സദ്യ, വൈകിട്ട് ഓർഗൻ കച്ചേരി ദീപാരാധന, കലാക്ഷിതി ഡാൻസ് അക്കാദമി അവതരിപ്പിച്ച നടനാമൃതം എന്നിവ നടന്നു.



