Thursday, March 5, 2026
No menu items!
Homeവാർത്തകൾഅമേരിക്ക-ചൈന വ്യാപാര തര്‍ക്കങ്ങള്‍ക്ക് താത്കാലിക വിരാമം

അമേരിക്ക-ചൈന വ്യാപാര തര്‍ക്കങ്ങള്‍ക്ക് താത്കാലിക വിരാമം

വാഷിങ്ടണ്‍: അമേരിക്ക-ചൈന വ്യാപാര തര്‍ക്കങ്ങള്‍ക്ക് താത്കാലിക വിരാമം. ചൈനീസ് ഉല്‍പ്പന്നങ്ങളുടെ 145 ശതമാനം തീരുവ 115 ശതമാനം പോയിന്റ് കുറച്ച് 30 ശതമാനാമാക്കാണ്‍ അമേരിക്കയും, അമേരിക്കന്‍ ഇറക്കുമതിക്ക് മേലുള്ള തീരുവ 10 ശതമാനമാക്കാന്‍ ചൈനയും സമ്മതിച്ചതായി യുഎസ് വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീര്‍ പറഞ്ഞു. 90 ദിവസത്തേക്ക് പകരച്ചുങ്കം പിന്‍വലിക്കാനാണ് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായത്.

ആഗോള സമ്പദ്വ്യവസ്ഥയെ ബാധിച്ച ചൈന- യുഎസ് തര്‍ക്കത്തില്‍ അയവുണ്ടായതോടെ ഓഹരി വിപണികള്‍ കുത്തനെ ഉയര്‍ന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ നടന്ന വ്യാപാര ചര്‍ച്ചകള്‍ക്ക് ശേഷമാണ് പ്രഖ്യാപനം. ജാമിസണ്‍ ഗ്രീറും, യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റും ജനീവയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് തീരുവ കുറച്ച തീരുമാനം അറിയിച്ചത്. ഈ വര്‍ഷം ആദ്യം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് ഇറക്കുമതികള്‍ക്ക് കനത്ത തീരുവ ചുമത്തിയതിന് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുന്ന ആദ്യത്തെ ഉന്നതതല ചര്‍ച്ചയിലാണ് തീരുമാനം.

‘ഉയര്‍ന്ന തീരുവ പ്രഖ്യാപിച്ചതിലൂടെ ഉപരോധത്തിന് തുല്യമായതാണ് സംഭവിച്ചത്. ഇരുപക്ഷവും അത് ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ക്ക് വ്യാപാരം നടക്കണം. ഇത് നേടിയെടുക്കാന്‍ ഇരുപക്ഷവും പ്രതിജ്ഞാബദ്ധരാണെന്ന് ഞാന്‍ കരുതുന്നു’ സ്‌കോട്ട് ബെസെന്റ് പറഞ്ഞു. കഴിഞ്ഞ മാസം ചൈനയ്ക്കെതിരായ യുഎസ് 145 ശതമാനം തീരുവ ഉയര്‍ത്തിയതിനണ് പിന്നാലെ ചൈന 125 ശതമാനി ലെവി ചുമത്തി അമേരിക്കന്‍ ഇറക്കുമതിക്ക് തിരിച്ചടി നല്‍കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments