Tuesday, February 17, 2026
No menu items!
Homeവാർത്തകൾകേരളത്തിലെ ഏറ്റവും ഉയരമുള്ള ലുലു ഐടി ടവറുകൾ സ്‌മാർട്ട്‌ സിറ്റിയിൽ നവംബറിൽ ; 30,000 പേർക്ക്‌...

കേരളത്തിലെ ഏറ്റവും ഉയരമുള്ള ലുലു ഐടി ടവറുകൾ സ്‌മാർട്ട്‌ സിറ്റിയിൽ നവംബറിൽ ; 30,000 പേർക്ക്‌ ജോലി

കൊച്ചി: കേരളത്തിലെ മാളുകളെക്കുറിച്ച് പറയുമ്പോൾ ആദ്യം പറയുന്ന പേര് കൊച്ചി ലുലു എന്നാകും. കൊച്ചിയെക്കുറിച്ചാണ് പറയുന്നതെങ്കിലും ലുലു മാളിനെക്കുറിച്ചാകും സംസാരം ആരംഭിക്കുക. ഇപ്പോഴിതാ കൊച്ചിയ്ക്ക് തിലക്കുറിയായി ലുലുവിന്‍റെ ഐടി ടവറുകൾ ഉയർന്നു കഴിഞ്ഞു. സ്മാർട് സിറ്റിയിൽ നവംബറിലാണ് കേരളത്തിലേക്ക് വെച്ച് ഏറ്റവും ഉയരമുള്ള ഐടി ടവറുകൾ പ്രവർത്തനം ആരംഭിക്കുക. 30,000 പേർക്കാണ് ഇവിടെ തൊഴിലവസരങ്ങൾ ലഭിക്കാൻ പോകുന്നത്.

ലുലു ഐടി ടവർ ഒന്നിന്‍റെയും രണ്ടിന്‍റെയും നിർമാണമാണ്‌ പൂർത്തിയായത്‌. 30 നിലകളുള്ള ഐടി ടവറുകൾ കേരളത്തിലെ ഏറ്റവും ഉയരമുള്ള വാണിജ്യ സമുച്ചയമാണ്. 12.74 ഏക്കറിൽ 34 ലക്ഷം ചതുരശ്രയടിയിലാണ്‌ 153 മീറ്റർ ഉയരമുള്ള ടവറുകൾ. 1500 കോടി മുതൽ മുടക്കിലാണ്‌ ഈ ക്യാമ്പസ്‌ കൊച്ചിയിൽ യാഥാർഥ്യമാകുന്നത്‌. മിനുക്കുപണികൾ മാത്രമാണ്‌ ഇനിയിവിടെ ബാക്കിയുള്ളത്. പൂർത്തീകരണ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments