Tuesday, March 24, 2026
No menu items!
Homeവാർത്തകൾ3 റൗണ്ട് വോട്ടെടുപ്പ് പൂർത്തിയായി; മാര്‍പാപ്പയെ തെരഞ്ഞെടുത്തില്ല

3 റൗണ്ട് വോട്ടെടുപ്പ് പൂർത്തിയായി; മാര്‍പാപ്പയെ തെരഞ്ഞെടുത്തില്ല

വത്തിക്കാൻ: ആ​ഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായ മാർപാപ്പയെ തെരഞ്ഞെടുക്കുന്ന പേപ്പൽ കോൺക്ലേവിൽ രണ്ടും മൂന്നും റൗണ്ട് പൂർത്തിയായിട്ടും തീരുമാനമായില്ല. മൂന്ന് റൗണ്ടിന് ശേഷവും സിസ്റ്റൈൻ ചാപ്പലിൽ നിന്ന് കറുത്തപുകയാണ് പുറത്തേക്ക് വന്നത്. ഇന്ന് രാവിലത്തെ സെഷനിൽ രണ്ട് റൗണ്ട് വോട്ടെടുപ്പുകളാണ് ഉണ്ടായിരുന്നത്. മൂന്നിൽ രണ്ട് ഭൂരിപക്ഷം (89 വോട്ട്) ആർക്കും നേടാനായില്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. കത്തോലിക്കാ സഭയുടെ 267 -ാം പോപ്പിനെ തെരഞ്ഞെടുക്കാനായി 133 കർദിനാൾമാർ ആണ്‌ സിസ്റ്റീൻ ചാപ്പലിൽ സമ്മേളിച്ചത്. മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുന്ന കർദിനാൾ ആണ് പുതിയ മാർപാപ്പയാകുക. ദിവ്യബലിക്ക് ശേഷമാണ് കർദിനാൾമാർ സിസ്റ്റീൻ ചാപ്പലിൽ എത്തിയത്. വോട്ടെടുപ്പിൽ കറുത്ത പുക ഉയർന്നതോടെ ആദ്യ റൌണ്ടിൽ തീരുമാനമായില്ലെന്ന് വ്യക്തമായി. മലയാളി കർദിനാൾമാരായ ബസേലിയോസ്‌ ക്ലിമ്മീസ് കാതോലിക്കാ ബാവ 28 -ാമതും ജോർജ് കൂവക്കാട് 133 -ാമതായും കോണ്‍ക്ലേവിലുണ്ട്. ഇവരടക്കം  4 കർദിനാൾമാർ ഇന്ത്യയിൽ നിന്ന് കോൺക്ലേവിൽ പങ്കെടുക്കുന്നുണ്ട്. ആഫ്രിക്കയിൽ നിന്നോ ഏഷ്യയിൽ നിന്നോ മാർപാപ്പയുണ്ടാകുമോയെന്ന ആകാംക്ഷയിൽ കൂടിയാണ് ലോകം. കഴിഞ്ഞ 2 കോൺക്ലേവിലും രണ്ടാം ദിവസം മാർപാപ്പയെ തെരഞ്ഞെടുത്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments