കോട്ടയം: സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ തൊഴിൽരഹിതർക്ക് യുക്തമായ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും യുവജനങ്ങളെ തൊഴിൽ സജ്ജരാക്കുന്നതിന് ആവശ്യമായ നൈപുണ്യപരിശീലനം നൽകുകയും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘വിജ്ഞാന കേരളം’ ജനകീയ തൊഴിൽദായക പരിപാടിയുടെ ഭാഗമായ കോട്ടയം ജില്ലാ കൗൺസിൽ രൂപീകരണ യോഗം മേയ് 8 രാവിലെ 10 മണിക്ക് ജില്ലാ ആസൂത്രണസമിതി മന്ദിരത്തിലെ കോൺഫറൻസ് ഹാളിൽ വെച്ച് നടക്കും. സഹകരണം തുറമുഖം ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ, ജില്ലയിലെ എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് ഭാരവാഹികൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, നഗരസഭ അധ്യക്ഷന്മാർ, പഞ്ചായത്ത് അസോസിയേഷൻ ഭാരവാഹികൾ, തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.



