Thursday, February 19, 2026
No menu items!
Homeവാർത്തകൾരാജ്യവ്യാപകമായി ചിപ്പ് അധിഷ്ഠിത ഇ-പാസ്‌പോർട്ടുകൾ അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യ

രാജ്യവ്യാപകമായി ചിപ്പ് അധിഷ്ഠിത ഇ-പാസ്‌പോർട്ടുകൾ അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യ

ദില്ലി: രാജ്യവ്യാപകമായി ചിപ്പ് അധിഷ്ഠിത ഇ-പാസ്‌പോർട്ടുകൾ അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യ. അന്താരാഷ്ട്ര യാത്രകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. ഈ പാസ്‌പോർട്ടുകളിൽ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) ചിപ്പും ആന്റിനയും ഉണ്ട്. ഈ ചിപ്പുകൾ പാസ്‌പോർട്ട് ഉടമയുടെ ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടെയുള്ള ഡാറ്റ സൂക്ഷിക്കുമെന്നാണ് റിപ്പോർട്ട്. ചിപ്പ് അധിഷ്ഠിത ഇ-പാസ്‌പോർട്ടുകളുടെ വരവോടെ പാസ്‌പോർട്ടിന്റെ ഡ്യൂപ്ലിക്കേറ്റ് നിർമ്മിക്കുന്നത് ബുദ്ധിമുട്ടാകും. ഇതുവഴി പാസ്പോർട്ട് ഉടമയ്ക്ക് കൂടുതൽ സുരക്ഷിതത്വം നൽകാനും തട്ടിപ്പുകൾ തടയാനും സാധിക്കുമെന്നാണ് വിലയിരുത്തൽ. പാസ്‌പോർട്ട് സേവാ പ്രോഗ്രാം 2.0യുടെ ഭാഗമായി 2024 ഏപ്രിൽ 1 ന് ഇ-പാസ്‌പോർട്ടുകളുടെ പൈലറ്റ് റോൾഔട്ട് ആരംഭിച്ചിട്ടുണ്ട്. ജർമ്മനി, അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ സാങ്കേതികമായി പുരോഗമിച്ച രാജ്യങ്ങളുടെ പട്ടികയിലേയ്ക്കുള്ള ഇന്ത്യയുടെ കടന്നുവരവിനെയാണ് ഇത് അടയാളപ്പെടുത്തുന്നത്. സുരക്ഷയും കാര്യക്ഷമതയും വർദ്ധിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ തിരഞ്ഞെടുത്ത പ്രാദേശിക പാസ്‌പോർട്ട് ഓഫീസുകളിലാണ് നിലവിൽ ഇ-പാസ്‌പോർട്ടുകൾ നൽകുന്നത്. നിലവിൽ, ചെന്നൈ, ജയ്പൂർ, ഹൈദരാബാദ്, നാഗ്പൂർ, അമൃത്സർ, ഗോവ, റായ്പൂർ, സൂറത്ത്, റാഞ്ചി, ഭുവനേശ്വർ, ജമ്മു, ഷിംല തുടങ്ങിയ നഗരങ്ങളിലെ പാസ്‌പോർട്ട് ഓഫീസുകളിൽ ഇ-പാസ്‌പോർട്ടുകൾ ലഭിക്കും. അതേസമയം, ഈ വർഷം ആദ്യം കേന്ദ്രസർക്കാർ പുതിയ പാസ്‌പോർട്ട് നിയമങ്ങൾ പ്രഖ്യാപിച്ചിരുന്നു. അവ എന്തൊക്കെയാണെന്ന് നോക്കാം. 

ജനന സർട്ടിഫിക്കറ്റ് 

2023 ഒക്ടോബർ 1-നോ അതിനുശേഷമോ ജനിച്ച യാത്രക്കാർ അവരുടെ ജനനത്തീയതിയുടെ തെളിവായി ജനന സർട്ടിഫിക്കറ്റ് ഉപയോ​ഗിക്കണം. 2023 ഒക്ടോബറിനു മുമ്പ് ജനിച്ചവരാണെങ്കിൽ പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, സ്കൂൾ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ സർവീസ് രേഖകൾ എന്നിവ തെളിവായി ഉപയോഗിക്കാം.

മേൽവിലാസത്തിന് ബാർകോഡ്

നിങ്ങളുടെ താമസ വിലാസം ഇനി പാസ്‌പോർട്ടിന്റെ അവസാന പേജിൽ അച്ചടിക്കില്ല. പകരം, ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ നിങ്ങളുടെ വിലാസം ഡിജിറ്റലായി ആക്‌സസ് ചെയ്യുന്നതിന് ഒരു ബാർകോഡ് സ്കാൻ ചെയ്യും.

പാസ്‌പോർട്ടിൽ നിന്ന് മാതാപിതാക്കളുടെ പേരുകൾ നീക്കം ചെയ്യും

മാതാപിതാക്കളുടെ പേരുകൾ ഇനി പാസ്പോർട്ടിന്റെ അവസാന പേജിൽ അച്ചടിക്കേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ തീരുമാനിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments