Tuesday, February 17, 2026
No menu items!
Homeവാർത്തകൾഎട്ടാം ക്ലാസിൽ ഇനി ഓൾ പാസ് ഇല്ല, മിനിമം മാർക്ക് നിർബന്ധം

എട്ടാം ക്ലാസിൽ ഇനി ഓൾ പാസ് ഇല്ല, മിനിമം മാർക്ക് നിർബന്ധം

തിരുവനന്തപുരം: സംസ്ഥാന സിലബസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വിദ്യാഭ്യാസ കോൺക്ലേവിന്റെ ശുപാർശ അംഗീകരിച്ചാണ് മന്ത്രിസഭ യോ​ഗത്തിലെ ഈ തീരുമാനം. ആദ്യം എട്ടാം ക്ലാസിലും പിന്നാലെ ഒമ്ബതാം ക്ലാസിലും തുടര്‍ന്ന് പത്താം ക്ലാസിലും മിനിമം മാർക്ക് നിര്‍ബന്ധമാകും.  എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാർക്കും നിർബന്ധമാക്കും. 2026-2027 വർഷത്തിൽ മിനിമം മാർക്ക് പത്താം ക്ലാസിലും നടപ്പിലാക്കും.

വിദ്യാഭ്യാസ കോൺക്ലേവിന്റെ ശുപാർശ അം​ഗീകരിച്ചാണ് മന്ത്രിസഭ യോ​ഗത്തിലെ ഈ തീരുമാനം. വാരിക്കോരി മാർക്ക് നൽകുന്നുവെന്നും എല്ലാവർക്കും എപ്ലസ് നൽകുന്നുവെന്നും ഇത് വിദ്യാഭ്യാസത്തിന്റെ ​ഗുണനിലവാരം കുറയ്ക്കുന്നുമെന്നുമുള്ള ആക്ഷേപം വ്യാപകമായി ഉയരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ എഡ്യൂക്കേഷൻ കോൺക്ലേവ് സംഘടിപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments